Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ആ​ഗോ​ള ഔ​ഷ​ധ...

‘ആ​ഗോ​ള ഔ​ഷ​ധ മേ​ള’​യി​ൽ 100 കോ​ടി റി​യാ​ലി​​ന്റെ ക​രാ​റു​ക​ൾ

text_fields
bookmark_border
Global Pharmaceutical Fair
cancel
camera_alt

റി​യാ​ദി​ൽ ഗ്ലോ​ബ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​ക്‌​സി​ബി​ഷ​നി​ൽ ക​രാ​റു​ക​ൾ ഒ​പ്പി​ട്ട​പ്പോ​ൾ

റി​യാ​ദ്​: ബ​യോ​ള​ജി​ക്ക​ൽ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ശാ​സ്​​ത്ര മേ​ഖ​ല​യി​ലെ ഒ​രു പ്ര​ധാ​ന കേ​ന്ദ്ര​മാ​ണ് സൗ​ദി അ​റേ​ബ്യ​യെ​ന്ന്​ ആ​സൂ​ത്ര​ണ വി​ക​സ​ന ആ​രോ​ഗ്യ ഡെ​പ്യൂ​ട്ടി മ​ന്ത്രി എ​ൻ​ജി. അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ റു​മൈ​ഹ് പ​റ​ഞ്ഞു. റി​യാ​ദി​ൽ ​​ഗ്ലോ​ബ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​ക്‌​സി​ബി​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പം 33 ശ​ത​കോ​ടി ഡോ​ള​റി​ലെ​ത്തി. രാ​ജ്യം നി​ര​വ​ധി നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ടെ​ന്നും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സാ​മ​ഗ്രി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ​ലി​യ സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​രോ​ഗ്യ ഉ​പ​മ​ന്ത്രി പ​റ​ഞ്ഞു.​

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ​രി​വ​ർ​ത്ത​ന​ത്തെ വ​ള​രെ​യ​ധി​കം ചെ​ല​വ​ഴി​ച്ചും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് വ​ഴി​യും രാ​ജ്യം പി​ന്തു​ണ​ക്കു​ന്നു. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളെ​യും ല​ബോ​റ​ട്ട​റി​ക​ളെ​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ പ​രി​വ​ർ​ത്തി​പ്പി​ക്കാ​ൻ സൗ​ദി​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​​ന്റെ പു​രോ​ഗ​തി​ക്കും മ​ത്സ​ര​ത്തി​നും അ​നു​സൃ​ത​മാ​യി വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് കൈ​വ​രി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. ഫാ​ർ​മ​സി​യി​ലും അ​തി​ന്റെ ശാ​സ്ത്ര​മേ​ഖ​ല​യി​ലും 10​ പു​തി​യ ല​ബോ​റ​ട്ട​റി​ക​ളു​ടെ വി​ക​സ​നം ആ​രോ​ഗ്യ ഉ​പ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ഗ​വേ​ഷ​ക​ർ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കും വ​ഴി​യൊ​രു​ക്കു​ക​യും നൂ​ത​ന എ​ൻ​ജി​നീ​യ​റി​ങ്, സു​ര​ക്ഷ, മ​രു​ന്നു​ക​ളു​ടെ പ്ര​യോ​ജ​നം എ​ന്നി​വ​യെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​ഹി​ഷാം അ​ൽ ജ​ദാ​യി പ​റ​ഞ്ഞു. ‘വി​ഷ​ൻ 2030’ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം പ്രാ​ദേ​ശി​ക​മാ​യി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ്പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു സം​രം​ഭം ആ​രം​ഭി​ച്ചു. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഫാ​ക്ട​റി​ക​ളു​ടെ എ​ണ്ണം 36ൽ ​നി​ന്ന് 56 ആ​യി ഉ​യ​ർ​ന്ന​താ​യും സി.​ഇ.​ഒ പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​രു​ന്ന്​ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ദ്ധ്യം നേ​ടി​യ​വ​രു​ടെ ഗ്ലോ​ബ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ എ​ക്‌​സി​ബി​ഷ​ൻ തി​ങ്ക​ളാ​ഴ്​​ച​യാ​ണ് റി​യാ​ദി​ൽ ആ​രം​ഭി​ച്ച​ത്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ റോ​ഷ​ൻ ഫ്ര​ന്റി​ലു​ള്ള റി​യാ​ദ് എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം ഡി​സം​ബ​ർ 12 വ​രെ തു​ട​രും. 100ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 400ല​ധി​കം പ്ര​ദ​ർ​ശ​ക​രും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ​രാ​യ 150ല​ധി​കം പ്ര​ഭാ​ഷ​ക​രും പ​ങ്കെ​ടു​ക്കു​ന്നു. ആ​ദ്യ ദി​വ​സം ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ 100 കോ​ടി റി​യാ​ലി​​ന്റെ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsGlobal Pharmaceutical Fair
News Summary - Global Pharmaceutical Fair
Next Story