റിയാദ് മെട്രോ ബസിൽ ദേശീയദിനം ആഘോഷിച്ച് ജി.എം.എഫ്
text_fieldsറിയാദ്: സൗദി അറേബ്യയുടെ ദേശീയദിനം റിയാദ് മെട്രോ ബസിൽ ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് ഘടകത്തിന്റെ വേറിട്ട ആഘോഷം. ഫെഡറേഷൻ പ്രവർത്തകർ കുടുംബത്തോടൊപ്പം മെട്രോ ബസിൽ യാത്ര നടത്തിയാണ് ആഘോഷം ഒരുക്കിയത്.
രാജ്യത്തോടുള്ള ഐക്യദാർഢ്യമായാണ് പൊതുഗതാഗത പദ്ധതിയായ റിയാദ് മെട്രോയുടെ ബസിൽ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചത്. ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോടിെൻറ നേതൃത്വത്തിൽ റിയാദ് മലസിൽനിന്നാണ് നൂറുപേർക്ക് സഞ്ചരിക്കാവുന്ന രണ്ടു ബസുകളിലായി ദേശീയ പതാകയുമേന്തി പ്രവർത്തകർ ബസിൽ കയറി നഗരത്തിെൻറ പ്രധാനപ്പെട്ട ഭാഗങ്ങളിൽകൂടി സഞ്ചരിച്ച് രാജ്യത്തിെൻറ ആഘോഷത്തിൽ പങ്കുചേർന്നത്. പ്രസിഡൻറ് ഷാജി മഠത്തിൽ, ജനറൽ സെക്രട്ടറി ഷഫീന, ട്രഷറർ ഷാജഹാൻ, കോഓഡിനേറ്റർ കോയ, വൈസ് പ്രസിഡൻറുമാരായ അശ്റഫ് ചേലാമ്പ്ര, ഡാനി, ജോയൻറ് സെക്രട്ടറി സുബൈർ കുമ്മൽ, സാജിത, ഹൈദർ, ഷെമി, നൗഷാദ്, ഷാനവാസ്, സുധീർ, റജീന കായംകുളം, ഉണ്ണികൃഷ്ണൻ തുടങ്ങിയവരും യാത്രക്ക് നേതൃത്വം
നൽകി.
അന്നം തരുന്ന രാജ്യത്തിനും രാജ്യത്തിെൻറ ഓരോ വളർച്ചക്കും ഇന്ത്യൻ സമൂഹത്തിെൻറ ഐക്യദാർഢ്യ പ്രഖ്യാപനവുമായാണ് ഇത്തരത്തിൽ വ്യത്യസ്തമായ യാത്ര നടത്തിയതെന്ന് ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.