ജി.എം.എഫ് ദിനവും കേരളപ്പിറവി ദിനവും ആഘോഷിച്ചു
text_fieldsറിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) നാലാമത് പിറവി ദിനവും കേരളത്തിന്റെ പിറവി ദിനവും ജി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ജി.സി.സി കമ്മിറ്റിയംഗം നിബു ഹൈദർ അധ്യക്ഷത വഹിച്ചു. ചെയർമാൻ റാഫി പാങ്ങോട് പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ കൈപിടിച്ച് കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കേരളത്തിന്റെ സൗഹൃദത്തെയും ഒത്തൊരുമയെയും തകർക്കുന്നതിനുവേണ്ടി ചിലർ ശ്രമിക്കുകയാണെന്നും കേരളം സൗഹൃദത്തിന്റെ നാടാണെന്നും എല്ലാ മതസ്ഥരും ഒത്തൊരുമയോടുകൂടി ജീവിക്കുന്ന നാടാണെന്നും ആര് സൗഹൃദത്തെ തകർക്കാൻ ശ്രമിച്ചാലും ഒത്തൊരുമയോടുകൂടി നേരിടുമെന്നും മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീന മലയാളികൾ ലോകത്തെവിടെ ചെന്നാലും നാടിന്റെ മാഹാത്മ്യം കൈവിടാത്തവരാണ് എന്ന് പറഞ്ഞു. നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ രാജു പാലക്കാട് കേരളം ദൈവം അനുഗ്രഹിച്ചുതന്ന നാടാണെന്നും ചിലരുടെ കടന്നുകയറ്റം കേരളത്തിന്റെ ക്രമസമാധാനം തകർക്കുന്നതിന് വേണ്ടിയാണെന്നും നാം ഒരിക്കലും അതിന് അനുവദിച്ചുകൂടാ എന്നും പറഞ്ഞു. സുധീർ വള്ളക്കടവ്, ഷാജഹാൻ കാഞ്ഞിരപ്പള്ളി, സജി, ഉണ്ണി കൊല്ലം, നൗഷാദ്, ലൈജ, നസീർ, സാജൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.