ജി.എം.എഫ് മരുഭൂമിയിലെ ഇടയ താവളങ്ങളിൽ കമ്പിളിപ്പുതപ്പുകൾ വിതരണം ചെയ്തു
text_fieldsറിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) മരുഭൂമിയിലെ ഇടയ താവളങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കുവാൻ ഇടയന്മാർക്കും കൃഷിയിടങ്ങളിൽ ജോലിയിടക്കുന്നവർക്കും കമ്പിളിപ്പുതപ്പുകളും ജാക്കറ്റുകളും എത്തിച്ചുനൽകി.
റിയാദിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജനാദിരിയ മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും മേക്കുന്ന ഇടയന്മാർക്കും കൃഷിയിടങ്ങളിൽ താമസിക്കുന്ന തുച്ഛ വരുമാനക്കാരായ കൃഷിത്തൊഴിലാളികൾക്കും മുൻവർഷങ്ങളെ പോലെയാണ് കമ്പിളി പുതപ്പുകൾ വിതരണം ചെയ്തത്.
സുഡാനികളും സോമാലിയക്കാരും രാജസ്ഥാനികളും തമിഴ്നാട്ടുകാരും ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ബംഗ്ലാദേശുകാരും പാകിസ്താനികളും യമനികളും തുടങ്ങിയ നൂറുക്കണക്കിന് ഇടയന്മാരാണ് ഈ മരുഭൂമിയിൽ കഴിയുന്നത്. നൂറോളം കമ്പിളിപ്പുതപ്പുകളും 200ഓളം ജാക്കറ്റുകളുമാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടം വിതരണം അടുത്ത വെള്ളിയാഴ്ച നടക്കുമെന്ന് ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.
റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ, നാഷനൽ കമ്മിറ്റിയംഗം സലിം അര്ത്തിൽ, കോഓഡിനേറ്റർ കോയ, അഷ്റഫ് ചേലാമ്പ്ര, സുബൈർ കുമ്മിൾ, ഖമർ ബാനു, അബ്ദുസ്സലാം, ടോം ചാമക്കാല, ഹിബ അബ്ദുസ്സലാം, നസീർ കുന്നിൽ, മുന്ന അയ്യൂബ്, നാസർ കളിവീട്, ഉണ്ണി കൊല്ലം, മജീദ് ചിങ്ങോലി, നിഷാദ്, മുഹമ്മദ് വസീം, നൗഷാദ് മറിമായം, സുഹ്റ ബീഗം, എൻജി. നൂറുദ്ദീൻ, സജീർ ഖാൻ ചിതറ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.