മരുഭൂമിയിൽ ഇടയന്മാരെ നോമ്പ് തുറപ്പിച്ച് ജി.എം.എഫ്
text_fieldsറിയാദ്: റിയാദ് നഗരത്തിൽനിന്ന് ഏറെ മാറി ജനാദിരിയ ഭാഗത്തെ മരുഭൂമിയിൽ നൂറുകണക്കിന് ആട്ടിടയന്മാർക്കും ഒട്ടകത്തെ മേയ്ക്കുന്നവർക്കും നോമ്പുതുറ സംഘടിപ്പിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) എന്ന സംഘടന. ജി.എം.എഫ് ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോടാണ് ഈ കാരുണ്യപ്രവർത്തനത്തിന് ചുക്കാൻപിടിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി തുടരുന്നതാണ് ഇത്. ജീവിതപ്രാരബ്ധങ്ങളും കഷ്ടപ്പാടും ഓർത്ത് മരുഭൂമിയിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നവരാണ് ഇടയന്മാർ.
പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടുകഴിയുന്ന ഇവരുടെ ജീവിതം ദയനീയമാണ്. ഇവരുടെ മുന്നിലാണ് ജി.എം.എഫ് പ്രവർത്തകർ കാരുണ്യ ഹസ്തവുമായി ചെല്ലുന്നത്. ഏറെദൂരം യാത്ര ചെയ്ത് ഇടയ താവളങ്ങളിൽ എത്തുന്ന പ്രവർത്തകർ നോമ്പ് തുറ ഭക്ഷണം നൽകുന്നു. മരുഭൂമിയിൽ സുപ്ര വിരിച്ച് വ്യത്യസ്ത വിഭവങ്ങൾ വിളമ്പി അവരോടൊപ്പം കുടുംബസമേതം നോമ്പ് തുറന്നും അത്താഴം വരെ കൂടെ ചെലവഴിച്ചുമാണ് ഇവർ മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.