ജി.എം.എഫ് ‘ഓണം പ്രവാസി സ്നേഹോത്സവം’ സംഘടിപ്പിച്ചു
text_fieldsറിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് ഘടകം ‘ഓണം പ്രവാസി സ്നേഹോത്സവം 2023’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീന ഓണത്തിന്റെ സൗഹൃദ സന്ദേശം നൽകി. മഹാബലിയെ ആർപ്പുവിളിയുമായി സാംസ്കാരിക സമ്മേളന വേദിയിലേക്ക് എത്തിച്ചു.
സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ ജോസഫ് അതിരുങ്കിൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി മീഡിയ കോഓഡിനേറ്റർ സുലൈമാൻ വിഴിഞ്ഞം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജി.സി.സി ചെയർമാൻ റാഫി പാങ്ങോട്, ജി.സി.സി മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, രാജു പാലക്കാട്, സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അസീസ് പവിത്ര, ട്രഷറർ ഷാജഹാൻ കാഞ്ഞിരപ്പള്ളി, ജോയൻറ് ട്രഷറർ ടോം ചാമക്കാലായിൽ, വൈസ് പ്രസിഡൻറ് ഡാനി ഞാറക്കൽ, അഷറഫ് ചേലേമ്പ്ര, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്ല വല്ലാഞ്ചിറ, ഡോ. ജയചന്ദ്രൻ, സുബൈർ കുമ്മിൾ, ഷാജിദ, സുധീർ പാലക്കാട്, നൗഷാദ് തൊടുപുഴ, സത്താർ മാവൂർ, റഷീദ് മൂവാറ്റുപുഴ, ഹരികൃഷ്ണൻ കണ്ണൂർ, നവാസ് കണ്ണൂർ, സജീർ ചിതറ, നൗഷാദ് മെട്രോ, ബാബു പൊറ്റക്കാട്ട്, ഉണ്ണികൃഷ്ണൻ, നിഷ ബിനീഷ്, നീതു ബാബു, നിത ഹരി, സാറ ഫഹദ്, നിബു കാട്ടാക്കട, ഷാനവാസ്, നിഷാദ് എന്നിവർ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച തിരുവാതിരക്കളിയും നാടോടിനൃത്തവും നാടൻപാട്ടുകളും പൊലിമ പകർന്നു. പ്രോഗ്രാം കോഓഡിനേറ്റർ കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ ഓണപ്പാട്ടുമേളയും അരങ്ങേറി. ആശ സലീം, ടീനു മാത്യു എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.