പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ത്വവാഫിന് ഗോൾഫ് കാറുകൾ
text_fieldsമക്ക: പ്രായമായവരും ഭിന്നശേഷിക്കാരുമായ നടക്കാൻ പ്രയാസമുള്ളവർക്ക് ത്വവാഫ് ചെയ്യാൻ മക്ക മസ്ജിദുൽ ഹറാമിൽ ഗോൾഫ് കാറുകൾ ഏർപ്പെടുത്തി. പള്ളിയുടെ മുകളിലെ തട്ടിലാണ് കഅ്ബയെ പ്രദക്ഷിണം ചെയ്യാൻ കഴിയുംവിധം ഇരുഹറം പരിപാലന അതോറിറ്റി ഈ ഇലക്ട്രിക് വാഹനങ്ങൾ ഒരുക്കിയത്. അജിയാദ് എസ്കലേറ്റർ, കിങ് അബ്ദുൽ അസീസ് കവാടത്തിലെ ലിഫ്റ്റുകൾ, ഉംറ കവാടത്തിലെ ലിഫ്റ്റുകൾ എന്നിവയിലൂടെ മുകളിലെ തട്ടിലെത്തുന്ന ആളുകൾക്ക് ഈ വാഹനം ഉപയോഗിക്കാൻ കഴിയും.
എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ പുലർച്ച നാലു വരെ 12 മണിക്കൂറാണ് ഗോൾഫ് കാറുകളുടെ സേവനം ലഭിക്കുക. ത്വവാഫ് ചെയ്യാൻ മാത്രമാണ് ഈ സൗകര്യം. 50 ഗോൾഫ് കാറുകളുണ്ട്. ഒരു കാറിൽ 10 പേർക്ക് സഞ്ചരിക്കാം. ഓരോ കാറും നിശ്ചിത ഏരിയകളിൽനിന്നാണ് ആളുകളെ കയറ്റുക. യാത്രക്ക് ടിക്കറ്റെടുക്കണം. ഒരാൾക്ക് 25 റിയാലാണ് ചാർജ്. ഹറമിന്റെ മേൽക്കൂരയിലെ ഗോൾഫ് കാറുകളോടുന്ന ട്രാക്കിനോട് ചേർന്ന് സെയിൽസ് പോയൻറുകൾ വഴി ടിക്കറ്റെടുക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.