സൗദി പോർട്ട് അതോറിറ്റിക്ക് മികച്ച വളർച്ചനിരക്ക്
text_fieldsജുബൈൽ: സൗദി തുറമുഖ അതോറിറ്റി (മവാനി) ഇൗ വർഷത്തിെൻറ ആദ്യപകുതിയിൽ എല്ലാ മേഖലകളിലും വലിയ വളർച്ച കൈവരിച്ചതായി റിപ്പോർട്ട്.
കോവിഡിനുശേഷം രാജ്യത്തിെൻറ വ്യവസായികവും സാമ്പത്തികവുമായ ഉയർച്ച സൂചിപ്പിക്കുന്നതാണ് പോർട്ട് അതോറിറ്റിയുടെ പുതിയ കണക്കുകൾ.
ഇൗവർഷം ആദ്യ പകുതിയിൽ 36 ലക്ഷം ചരക്ക് കെണ്ടയ്നറുകൾ സൗദിയിലെ വിവിധ തുറമുഖങ്ങൾ കൈകാര്യംചെയ്തു. വർഷംതോറും 5.18 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ട്രാൻസ്ഷിപ്മെൻറ് കെണ്ടയ്നറുകളുടെ എണ്ണം 24.49 ശതമാനം വർധിച്ച് 1.4 ദശലക്ഷം ആയി. 138 ദശലക്ഷം ടൺ ചരക്ക് സൗദി തുറമുഖങ്ങൾ കൈകാര്യം ചെയ്തു. കപ്പൽ യാത്രക്കാരുടെ എണ്ണം വർഷംതോറും 0.61 ശതമാനം വർധിച്ച് 2.88 ലക്ഷമായി.
ചരക്കുകപ്പലുകൾ വഴിവന്ന നാലരലക്ഷം കാറുകളുടെ ഇറക്കുമതി 'മവാനി' കൈകാര്യം ചെയ്തു. തുറമുഖങ്ങളിൽ ഇത്തവണ 6037 കപ്പലുകൾ എത്തിച്ചേർന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 6.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര തുറമുഖങ്ങളുമായി സൗദി തുറമുഖങ്ങളുടെ ബന്ധം വർധിപ്പിക്കുന്നതിന് മാവാനി 2020ൽ നാല് ഷിപ്പിങ് ലൈനുകൾ ആരംഭിച്ചിരുന്നു. ജൂലൈയിൽ രാജ്യത്തിെൻറ എട്ടു തുറമുഖങ്ങളിൽ മൾട്ടിപർപ്പസ് ടെർമിനലുകൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനുമായി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിക്ഷേപ അവസരങ്ങൾ അതോറിറ്റി പ്രഖ്യാപിച്ചു.
സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി പ്രമുഖ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമും കണക്ടിങ് ഹബും ആക്കുകയാണ് ലക്ഷ്യം. ജിദ്ദ ഇസ്ലാമിക് പോർട്ട്, ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ട്, റാസൽ-ഖൈർ പോർട്ട്, ജിസാൻ പോർട്ട്, യാംബു കമേഴ്സ്യൽ പോർട്ട്, ജുബൈലിലെ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട് എന്നിവിടങ്ങളിലെ ടെർമിനലുകൾ ബിൽഡ്-ഓപറേറ്റ്-ട്രാൻസ്ഫർ (ബി.ഒ.ടി) കരാറുകൾ പ്രകാരമാണ് ആധുനീകരിക്കുന്നത്. ഗതാഗതവും ലോജിസ്റ്റിക്സും വഴി രാജ്യത്തിെൻറ ജി.ഡി.പിയുടെ വളർച്ച ആറിൽനിന്ന് 10 ശതമാനം കൈവരിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.