ഗുഡ്വിൽ ഗ്ലോബൽ ഇനീഷ്യേറ്റിവിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsജിദ്ദ: വ്യതിരിക്തമായ നിരവധി പരിപാടികൾകൊണ്ട് ശ്രദ്ധേയമായ ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഴവിൽ കൂട്ടായ്മയായ ഗുഡ്വിൽ ഗ്ലോബൽ ഇനീഷ്യേറ്റിവിന് (ജി.ജി.ഐ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
‘മുസ്രിസ് ടു മക്ക’ അറബ് ഇന്ത്യന്‍ ചരിത്ര സംഗമവും സൗദി ഇന്ത്യാ സാംസ്കാരികോത്സവവും വിദ്യാർഥികൾക്കായി ടാലന്റ് ലാബ് ശില്‍പശാലയുമടക്കം നൂതന പരിപാടികള്‍ക്ക് നേതൃത്വമേകുന്ന ഗുഡ്വിൽ ഗ്ലോബൽ ഇനീഷ്യേറ്റിവിന്റെ പ്രസിഡന്റായി ഹസന് ചെറൂപ്പയും ജനറല്‍ സെക്രട്ടറിയായി ഇസ്ഹാഖ് പൂണ്ടോളിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ജലീല്‍ കണ്ണമംഗലമാണ് പുതിയ ട്രഷറര്‍. 2024-2026 വർഷത്തേക്കാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ജി.ജി.ഐ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ഹസന് ചെറൂപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ദ്വൈവാർഷിക റിപ്പോർട്ടും ട്രഷറർ ഇബ്രാഹിം ശംനാട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഈ മാസാവസാനം ഈജിപ്തിലേക്ക് വിനോദ, വിജ്ഞാന യാത്ര നടത്താനും സൗദി പശ്ചിമ മേഖലയിലെ സീനിയര്‍ ഇന്ത്യന്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നവംബറില്‍ ടാലന്റ് ലാബ് സീസണ് മൂന്ന് ഏകദിന ശില്പശാല നടത്താനും യോഗം തീരുമാനിച്ചു. കബീർ കൊണ്ടോട്ടി നന്ദി പറഞ്ഞു.
ജി.ജി.ഐയുടെ പുതുതായി തെരഞ്ഞെടുത്ത മറ്റു ഭാരവാഹികള്‍: സാദിഖലി തുവ്വൂർ, നൗഫൽ പാലക്കോത്ത്, ചെറിയ മുഹമ്മദ് ആലുങ്ങൽ, അബു കട്ടുപ്പാറ (വൈസ് പ്രസിഡന്റുമാർ), കബീർ കൊണ്ടോട്ടി, അൽ മുർത്തു, ഷിഫാസ്, ഹുസൈന് കരിങ്കര (സെക്രട്ടറിമാർ), സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍ (ജോയൻറ് ട്രഷറര്‍), റഹ്മത്ത് ആലുങ്ങല്‍ (വനിതാ വിങ് കൺവീനർ), ജെസി ടീച്ചർ, ഫാത്തിമ തസ്നി ടീച്ചർ, നാസിറ സുൽഫി (വനിതാ ജോയിന്റ് കൺവീനർമാർ).
മുഹമ്മദ് ആലുങ്ങല്‍, വി.പി മുഹമ്മദലി (രക്ഷാധികാരികള്‍), റഹീം പട്ടര്‍ക്കടവന്‍, സലീം മുല്ലവീട്ടില്‍, അബ്ബാസ് ചെമ്പന്‍, കെ.ടി അബൂബക്കർ, എ.എം അബ്ദുല്ലക്കുട്ടി, അസിം സീശാന്‍ (ഉപ രക്ഷാധികാരികള്‍), സബ് കമ്മിറ്റി തലവന്മാര്: ഇബ്രാഹിം ശംനാട് (സെല്‍ഫ് എംപവര്‍മെൻറ്), ഗഫൂര്‍ കൊണ്ടോട്ടി (മീഡിയ ആൻഡ് ഐ.ടി), നൗഷാദ് താഴത്തെവീട്ടില്‍ (എജ്യുടെയ്ന്മെൻറ്), ഷിബ്ന അബു (ഗേള്‍സ് വിങ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.