തലാൽ മദ്ദാക്ക് ആദരവുമായി ഗൂഗ്ൾ ഡൂഡ്ൽ
text_fieldsജിദ്ദ: പ്രശസ്ത സൗദി സംഗീതജ്ഞൻ തലാൽ മദ്ദായ്ക്ക് ആദരവുമായി ഗൂഗ്ൾ ഡൂഡ്ൽ. അദ്ദേഹത്തിെൻറ 78ാം ജന്മദിനമായിരുന്നു ആഗസ്റ്റ് അഞ്ച്. ടെലിവിഷൻ പരിപാടിയിൽ തത്സമയം പെങ്കടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് 2000 ലാണ് അദ്ദേഹം മരണപ്പെട്ടത്. ‘മണ്ണിെൻറ സ്വരം’ എന്ന് ആരാധകർ സ്നേഹപൂർവം വിശേഷിപ്പിക്കുന്ന തലാലിന് മരിക്കുേമ്പാൾ 60 വയസായിരുന്നു. തലാൽ ഡൂഡ്ൽ സൗദിക്ക് പുറമേ, അറബ് ലോകത്തും ഉത്തരാഫ്രിക്കയിലും ആസ്ത്രേലിയ, ന്യൂസിലാൻറ്, സ്വീഡൻ എന്നിവിടങ്ങളിലും ഞായറാഴ്ച ഇൻറർനെറ്റ് ഉപയോക്താക്കൾക്ക് ദൃശ്യമായി.
1940 ൽ മക്കയിലാണ് തലാൽ മദ്ദാ ജനിച്ചത്. ഹിജാസി ഗായകരായ ഹസ്സർ ജാവക്കും മുഹമ്മദ് അലി സിന്ദിക്കും ഒപ്പമാണ് തലാൽ പാടിതുടങ്ങിയത്. റേഡിയോ ജിദ്ദയുടെ ഡയറക്ടറായിരുന്ന അബ്ബാസ് ഫയ്യേഗ് ഗസ്സാവിയെ പരിചയപ്പെട്ടതാണ് സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പാട്ടുകൾ റെക്കോഡുകളാക്കാൻ തലാലിനെ പ്രേരിപ്പിച്ചതും സഹായിച്ചതും അദ്ദേഹമാണ്. അദ്ദേഹത്തിെൻറ ആദ്യകാല ഹിറ്റുകളിലൊന്നായ ‘വർദക് യാ സാരിയ അൽ വർദ്’ 1950 കളുടെ മധ്യത്തിൽ റേഡിയോ നിരന്തരം പ്രക്ഷേപണം െചയ്യപ്പെട്ടു. ’60 കളിൽ സൗദി അറേബ്യയുടെ ഒൗദ്യോഗിക റേഡിയോ സ്റ്റേഷെൻറ സ്ഥാപനത്തോടെ തലാൽ പ്രശസ്തിയിലേക്ക് കുതിച്ചുയർന്നു. അദ്ദേഹത്തിെൻറ ഗാനങ്ങൾ സൗദി നഗരങ്ങളിലും ഗ്രാമങ്ങളിലും അലയടിക്കാൻ തുടങ്ങി.
1960 മുതൽ മരണപ്പെടുന്ന 2000 വരെ സൗദി അറേബ്യയിലുടനീളം നൂറുകണക്കിന് വേദികളിൽ അദ്ദേഹം പാടി. ജി.സി.സി രാഷ്ട്രങ്ങൾ, ഇൗജിപ്ത്, സിറിയ, ലെബനാൻ, അൾജീരിയ, തുനീഷ്യ, ലിബിയ എന്നിവിടങ്ങളിലും തലാലിെൻറ ശബ്ദമുയർന്നു.
സൗദി ദേശീയ ടി.വി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഒരുപരിപാടിയായിരുന്നു അദ്ദേഹത്തിെൻറ അവസാന വേദി. തെൻറ ആദ്യഗാനം പാടി അൽപം കഴിഞ്ഞപ്പോൾ അദ്ദേഹം കുഴഞ്ഞുവീണു. അപ്പോൾ തന്നെ മരണം സംഭവിച്ചു. തലാലിെൻറ പാട്ടുകേൾക്കാനിരുന്ന ആസ്വാദകർക്ക് മുന്നിൽ പിന്നീട് വന്നത് മരണത്തിെൻറ അറിയിപ്പാണ്. മക്കയിൽ ഖബറടക്കി. 66 ഒൗദ്യോഗിക ആൽബങ്ങളും 40 മറ്റ് ആൽബങ്ങളുമാണ് അദ്ദേഹത്തിെൻറ പേരിലുള്ളത്. 1984 ൽ ഫഹദ് രാജാവിെൻറ കൈയിൽ നിന്ന് തലാൽ വിശിഷ്ട സേവാ മെഡൽ ഏറ്റുവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.