ഭരണഘടനക്ക് കാവലാളാകണം –െഎ.സി.എഫ് ചർച്ചാസംഗമം
text_fieldsബുറൈദ: സ്വതന്ത്ര്യ ഇന്ത്യയുടെ 74ാം വാര്‍ഷികത്തില്‍ 'പുതിയ ഇന്ത്യ: മതം, മതേതരത്വം' എന്ന വിഷയത്തില്‍ ഐ.സി.എഫ് അൽഖസീം സെൻട്രൽ കമ്മിറ്റി ഒാൺലൈനായി ചർച്ചാസംഗമം സംഘടിപ്പിച്ചു.നീണ്ട പോരാട്ടങ്ങളിലൂടെ വൈദേശികാധിപത്യത്തില്‍ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള വര്‍ഗീയ ഫാഷിസ്റ്റ് ഭീകരതയുടെ ശ്രമങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുന്നതായിരുന്നു ചര്‍ച്ചാ സംഗമം.നമ്മുടെ ഭരണഘടന പൗരന് നല്കുന്ന സ്വാതന്ത്ര്യത്തിനുനേരെ നടക്കുന്ന ൈകയേറ്റങ്ങള്‍ നാള്‍ക്കുനാള്‍ വർധിക്കുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദലിതരും ഭീതിയിലാണ്. അക്രമങ്ങളും സ്ത്രീപീഡനങ്ങളും രാജ്യത്ത് നിര്‍ലോഭം തുടർന്നുകൊണ്ടിരിക്കുകയാണ്.
ചരിത്രവും വിദ്യാഭ്യാസവും സാംസ്കാരിക അധിനിവേശത്തിന് വിധേയപ്പെടുകയാണ്. രാജ്യത്തിെൻറ ആസ്തിയും സമ്പത്തും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുമ്പോൾ ഉണ്ണാനും ഉടുക്കാനും മരുന്നിനും വേണ്ടി നെട്ടോട്ടമോടുന്നതാണ് പുതിയ ഇന്ത്യയുടെ ചിത്രമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മതേതര ജനാധിപത്യ വിശ്വാസികള്‍ തോളോട് തോളുരുമ്മി ഭരണഘടനക്ക് കാവലാളാവുകയാണ് ഈ ദുരവസ്ഥക്ക് പരിഹാരമെന്നും സംഗമം വിലയിരുത്തി. ഇബ്രാഹിം ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു.
ഡോ. മഹമൂദ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. അശ്ഫാഖ് കാരക്കുന്ന് ദേശഭക്തിഗാനം ആലപിച്ചു. ഷറഫുദ്ദീന് വാണിയമ്പലം പ്രമേയം അവതരിപ്പിച്ചു. അബ്ദുല്ല വടകര വിഷയാവതരണം നടത്തി.ബി.കെ. സുഹൈൽ, പർവേസ് തലശ്ശേരി, അഫ്സല് കായംകുളം എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്ല കാരായമുട്ടം സ്വാഗതവും ശിഹാബ് മുക്കം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.