വിമാനകമ്പനികളെ നിയന്ത്രിക്കാൻ ഇന്ത്യൻ സർക്കാർ നിയമനിർമാണത്തിന് തയാറാകണം -നവയുഗം
text_fieldsദമ്മാം: അവധിയും തിരക്കുള്ള സീസണുകളും ലക്ഷ്യമിട്ട് വിമാന ടിക്കറ്റുകൾക്ക് അമിതമായി വില വർദ്ധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ ആവശ്യമായ നിയമനിർമാണം നടത്താൻ ഇന്ത്യൻ സർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി റാക്ക ഏരിയാ യൂനിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനത്തിൽ മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. ബിജു വർക്കി, സജീഷ് പട്ടാഴി സംസാരിച്ചു. പ്രവീൺ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.
റാക്ക ഏരിയാ യൂനിറ്റ് ഭാരവാഹികളായി പ്രവീൺ വാസുദേവൻ (രക്ഷാധികാരി), മുഹമ്മദ് ഇബ്രാഹിം (പ്രസി.), വിനോദ് (സെക്ര.), സരിതാ രഞ്ജിത്ത് (വൈ. പ്രസി.), അഞ്ജു വിനോദ് (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.