മണിപ്പൂരിൽ നടക്കുന്നത് ഭരണകൂട സ്പോൺസേഡ് വംശഹത്യ -യൂത്ത് ഇന്ത്യ
text_fieldsജിദ്ദ: മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവരെയും ഗോത്ര വിഭാഗക്കാരെയും ഉന്നംവെച്ചുള്ള വംശഹത്യയാണെന്ന് യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രോവിൻസ് പ്രസ്താവനയിൽ പറഞ്ഞു. ഭരണകൂടത്തിന്റെ പിൻബലത്തോടെ നടത്തുന്ന ഉന്മൂലനമാണ് മൂന്നു മാസത്തോളമായി അവിടെ തുടർന്നുകൊണ്ടിരിക്കുന്നത്.
മണിപ്പൂരിൽ നടക്കുന്നത് സ്ത്രീപീഡന സംഭവം എന്ന നിലയിൽ മാത്രം കാണേണ്ട സംഭവവികാസങ്ങളല്ല. പ്രത്യേക സാമൂഹിക വിഭാഗങ്ങളെയാണ് ആക്രമികൾ ലക്ഷ്യമിടുന്നത് എന്നത് വ്യക്തമാണ്.
വംശീയ, വർഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം നേടാനുള്ള തന്ത്രം മാത്രമാണ് മണിപ്പൂരിലെ സംഭവവികാസങ്ങൾ. മതന്യൂനപക്ഷങ്ങളെയും ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിന് ഭരണകൂടം നൽകുന്ന പിന്തുണ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കടക്കൽ കത്തിവെക്കുകയാണ്.
ഇത് ലോകത്തിനു മുന്നിൽ ഇന്ത്യക്ക് നാണക്കേടുണ്ടാക്കും. ഇതിനെതിരെ സാമൂഹികവും രാഷ്ട്രീയവുമായ യോജിച്ച മുന്നേറ്റം ഉണ്ടാകണമെന്ന് യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രോവിൻസ് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.