മസ്ജിദുന്നബവിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മദീന ഗവർണർ സന്ദർശിച്ചു
text_fieldsമസ്ജിദുന്നബവിയിലെ സുരക്ഷ ഉദ്യോഗസ്ഥരെ മദീന ഗവർണർ സന്ദർശിച്ചപ്പോൾ
മദീന: മസ്ജിദുന്നബവിയിൽ ഉംറ, സന്ദർശന സുരക്ഷാരംഗത്ത് സേവനനിരതരായ സുരക്ഷ ഉദ്യോഗസ്ഥരെ സന്ദർശിച്ച് അഭിനന്ദവും ഈദാംശസകളും നേർന്ന് മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ. പെരുന്നാൾ ദിനത്തിലാണ് ഗവർണർ ഹറമിലെ സുരക്ഷ രംഗത്ത് സേവനത്തിലേർപ്പെട്ടവരെ സന്ദർശിച്ചത്.
മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് അൽഫൈസൽ, മേഖല പൊലീസ് മേധാവി മേജർ ജനറൽ അബ്ദുറഹ്മാൻ അൽ മഷ്ഹൻ എന്നിവരും ഗവർണറോടൊപ്പമുണ്ടായിരുന്നു. മസ്ജിദുന്നബവി പരിസരത്ത് വിശ്വാസികൾക്ക് ശാന്തിയും സമാധാനവും ആസ്വദിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പങ്കാളികളായ എല്ലാ സർക്കാർ, സന്നദ്ധ ഏജൻസികളെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘടനാപരവും മാനുഷികവുമായ പങ്കിനെയും ഗവർണർ പ്രശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.