ചരിത്രം പറഞ്ഞ് ഗ്രെയ്സ് സെമിനാർ
text_fieldsദമ്മാം: ഭാരതത്തിെൻറ ജനാധിപത്യ മതേതര സങ്കൽപങ്ങളെ ജനതക്കിടയിൽ സംരക്ഷിക്കുന്നതിൽ സ്വന്തം ജീവിതംകൊണ്ട് മാതൃകകളായ സർ സയ്യിദ് അഹ്മദ് ഖാൻ, മൗലാന അബുൽ കലാം ആസാദ് എന്നിവരുടെ ചരിത്രം ഓർമിച്ചുകൊണ്ട് ഗ്രെയ്സ് ദമ്മാം സെമിനാർ സംഘടിപ്പിച്ചു. ഗ്രെയ്സ് ദമ്മാം ചാപ്റ്റർ പ്രസിഡൻറ് അമീറലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു.
'മൗലാന അബുൽ കലാം ആസാദ് വ്യക്തിയും ജീവിതവും' എന്ന വിഷയത്തിൽ അബ്ദുൽ മജീദും (സിജി) 'സർ സയ്യിദ് അഹ്മദ് ഖാൻ വിദ്യാഭ്യാസ വിപ്ലവത്തിെൻറ തേരാളി' എന്ന വിഷയത്തിൽ നൗഷാദ് കുനിയിലും പ്രബന്ധം അവതരിപ്പിച്ചു. സി. അബ്ദുൽ മജീദ്, റഷീദ് ഉമർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രേസ് സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിൽ വിജയികളായ ജൗഹർ കുനിയിൽ, യു. നജീബ്, പി. സലിം പാണമ്പ്ര എന്നിവർക്കുള്ള ഉപചാരം റഹ്മാൻ കാരാട് വിതരണം ചെയ്തു. 'ചരിത്രം ഇന്നും ആദരപൂർവം സ്മരിക്കുന്ന മക്തി തങ്ങൾ ജീവിതം, സന്ദേശം' എന്ന വിഷയത്തിൽ നടന്ന പ്രബന്ധ രചന മത്സരത്തിൽ സമ്മാനാർഹരായ എം.വി. നൗഷാദ്, ഖദീജ ഹബീബ്, യു.പി. നജീബ് എന്നിവർക്കുള്ള സമ്മാനങ്ങൾ ഖാദർ മാസ്റ്റർ, അഷ്റഫ് ആളത്ത് എന്നിവർ വിതരണം ചെയ്തു.
വക്കം അബ്ദുൽ ഖാദർ മൗലവിയെക്കുറിച്ചുള്ള പ്രബന്ധ രചന മത്സരത്തിൽ സമ്മാനാർഹരായ ഖദീജ ഹബീബ്, തസ്ലീന സലിം, അലിഭായി ഊരകം എന്നിവർക്കുള്ള സമ്മാനം റുഖിയ റഹ്മാൻ വിതരണം ചെയ്തു. പ്രബന്ധ ചർച്ചയിൽ നജീബ് എരഞ്ഞിക്കൽ, ഡി.വി. നൗഫൽ എന്നിവർ പങ്കെടുത്തു. സമ്മാന വിതരണം എൻജി. അബ്ദുൽ മജീദ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അസ്ലം കൊളക്കോടൻ സ്വാഗതവും ഹമീദ് വടകര നന്ദിയും പറഞ്ഞു. ബഷീർ ബാഖവി ഖിറാഅത്തും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.