ഗ്രാൻഡ് ഹൈപ്പറിെൻറ സൗദിയിലെ ആദ്യ ഔട്ട്ലെറ്റ് റിയാദിൽ; ബുധനാഴ്ച്ച ഉദ്ഘാടനം
text_fieldsറിയാദ്: യു.എ.ഇ കേന്ദ്രീകരിച്ചു സ്ഥാപിതമായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ശൃംഖല സൗദി അറേബ്യയുടെ മണ്ണിലേക്കും. റിയാദിലെ അൽമൻസൂറയിലുള്ള അൽഹംറ പ്ലാസയിൽ ഗ്രാൻഡിെൻറ ആദ്യ ഹൈപ്പർ മാർക്കറ്റ് ബുധനാഴ്ച (ആഗസ്റ്റ് 30ന്) വൈകിട്ട് 4.30 ന് തുറന്ന് പ്രവർത്തനം ആരംഭിക്കുെമന്ന് മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗദി റീട്ടെയിൽ മാർക്കറ്റിലേക്കുള്ള മുന്നേറ്റത്തിന് 30 കോടി സൗദി റിയാലിെൻറ ഊർജ്ജസ്വല പദ്ധതികളുമായാണ് ഗ്രാൻഡിെൻറ രംഗപ്രവേശം.
എല്ലാ ഗൾഫ് രാജ്യങ്ങളിലും വെന്നിക്കൊടി പാറിച്ചുകൊണ്ടുള്ള ഗ്രാൻഡിെൻറ അതിവേഗ പ്രയാണ പാതയിൽ മറ്റൊരു നാഴികക്കല്ലായി മാറും സൗദിയിലേക്കുള്ള ചുവടുവെപ്പെന്ന് റിയാദ് വോക്കോ ഹോട്ടലിൽ നടന്ന ബ്രാൻഡ് ലോഞ്ചിങ് ചടങ്ങിൽ മാനേജ്മെൻറ് പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു. യു.എ.ഇയിലെ വൻ വിജയത്തിെൻറ കരുത്തുമായി കടന്നുചെന്ന് കുവൈത്തിലും തുടർന്ന് ഖത്തറിലും ഒമാനിലും ചില്ലറവില്പന രംഗത്ത് ചരിത്രം സൃഷ്ടിക്കാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ സാധിച്ച വ്യാപാര വിപ്ലവം ഇതോടെ സൗദിയുടെ വിശാലമായ ലോകത്തേക്ക് കൂടി വ്യാപിക്കുകയാണെന്ന് അവർ പറഞ്ഞു.
കുവൈത്തിലെ ഒന്നാം നമ്പർ റീട്ടെയിൽ വ്യാപാര സംരംഭമായി മാറിക്കഴിഞ്ഞ ഗ്രാൻഡ് ഇന്ന് യു.എ.ഇയിൽ റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, ഇൻഡസ്ട്രീസ് ഉൾപ്പെടെ നിരവധി മേഖലകളിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ചുകഴിഞ്ഞു. ആർക്കും മത്സരിക്കാൻ കഴിയാത്ത വിധമുള്ള വിലക്കുറവിൽ വിശ്വോത്തര ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ഗ്രാൻഡ് ഖത്തറിലും മുൻപന്തിയിൽ തന്നെയാണ്. ഒമാനിൽ ആകട്ടെ എല്ലാ വിഭാഗം ഉപഭോക്താവിനും പ്രിയപ്പെട്ട ഹൗസ് ഹോൾഡ് നാമമായി ഗ്രാൻഡ് മാറിക്കഴിഞ്ഞു.
ഉദ്ഘാടന ചടങ്ങിെൻറ പ്രഖ്യാപന വേളയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രാൻഡ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട് വ്യവസായ വാണിജ്യ സംരംഭങ്ങൾക്ക് സൗദി ഭരണകൂടം നൽകുന്ന അകമഴിഞ്ഞ പിന്തുണയെ പ്രശംസിക്കുകയും അതിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മാത്രമല്ല, ആഗോള സാമ്പത്തിക വളർച്ചയുടെ നട്ടെല്ലായി വർത്തിക്കുന്ന സൗദി ഭരണകൂടത്തിെൻറ സംഭാവനകൾ അദ്ദേഹം അഭിമാനപൂർവ്വം അനുസ്മരിക്കുകയും ചെയ്തു.
സൗദി രാജാവ് ബിസിനസ് സമൂഹത്തിന് നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും ഓരോ ഗവൺമെൻറ് ഡിപാർട്മെൻറുകളും നൽകുന്ന മികച്ച പ്രോത്സാഹനങ്ങളും സൗദിയെ ആഗോള ബിസിനസ് ഹബ് ആക്കി മാറ്റിയതിൽ നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത്. സൗദി ബിസിനസുകൾക്ക് നൽകുന്ന ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ, സമുന്നത സൗദി ഭരണാധികാരികളുടെ തുറന്ന കാഴ്ചപ്പാട് തുടങ്ങിയവ ബിസിനസ് വിജയത്തിന് ആർക്കും ഗുണകരമാവുന്നതാണ്.
അതിനാൽ തന്നെയാണ് സൗദിയുടെ വികസനത്തിലും കുതിപ്പിലും വലിയതോതിൽ തന്നെ പങ്കാളിയാവാൻ ഗ്രാൻഡ് ഗ്രൂപ്പും തയ്യാറെടുപ്പുകൾ നടത്തി വരുന്നത്. വരാനിരിക്കുന്ന വർഷങ്ങളിൽ ലോകനിലവാരത്തിലുള്ള സേവനങ്ങൾ സൗദിയിലെ സ്വദേശികളും വിദേശികളുമായ ജനങ്ങൾക്ക് നൽകാൻ ഞങ്ങൾ പ്രതിജ്ഞബദ്ധരാണ് -അൻവർ അമീൻ ചൂണ്ടിക്കാട്ടി.
റിയാദ് അൽ മൻസൂറയിൽ തുറക്കുന്നത് ഗ്രാൻഡിെൻറ 93-ാം ഔട്ട്ലറ്റാണ്. ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായി ഉന്നത നിലവാരത്തിൽ രൂപപ്പെടുത്തിയ ഗ്രോസറി ഐറ്റംസിെൻറയും ഫാം ഫ്രഷ് ചച്ചക്കറി, പഴവർഗങ്ങളുടെയും രുചിയേറും ഫ്രഷ്ബേക്കറി വിഭവങ്ങളുടെയും വീട്ടുപകരണ, ഫാഷൻ ആൻഡ് ലൈഫ് സ്റ്റൈൽ വസ്തുക്കളുടെയും ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് എന്നിവയുടെയും കിടയറ്റ സാന്നിധ്യത്തിന് പുറമെ ഭക്ഷ്യവസ്തുക്കൾ ചൂടോടെ ഔട്ട്ലെറ്റിൽ വെച്ചു തന്നെ കഴിക്കാനും കഴിയും.
ഗൾഫിലെ ആഗോള സമൂഹങ്ങളുടെ താല്പര്യങ്ങൾക്ക് അനുയോജ്യമായ നിലവാരത്തിൽ അവരുടെ മാറിവരുന്ന ആവശ്യങ്ങളും അഭിരുചികളും പരിഗണിച്ചു ഉണ്ടാക്കിയ ഹൈപ്പർമാർക്കറ്റ് എല്ലാ വിഭാഗത്തിലും രാജ്യങ്ങളിലുംപെട്ട ഉപഭോക്താക്കളെ തൃപ്തിപെടുത്തുമെന്നതിൽ സംശയമില്ലെന്ന് ഡോ. അൻവർ അമീൻ ചേലാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ ഞങ്ങളുടെ ഹൈപ്പർ മാർക്കറ്റുകളെപ്പോലെ ബ്രാൻറഡ്, നോൺ ബ്രാൻറഡ് ഉൽപ്പന്നങ്ങളുടെ വൻകലവറ സൗദി ഉപഭോക്താവിനെ തൃപ്തിപ്പെടുത്തും വിധമാണ് റിയാദ് ഗ്രാൻഡിൽ സംവിധാനിച്ചിരിക്കുന്നത് എന്നും അൻവർ അമീൻ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത റീട്ടെയിൽ സംസ്കാരമാണ് ഗ്രാൻഡ് കാഴ്ച്ചവെക്കുന്നത്. 30 കോടി സൗദി റിയാൽ മുതൽ മുടക്കി അടുത്ത 28 മാസങ്ങൾക്കകം സൗദിയുടെ വിവിധ ഭാഗങ്ങളിലായി 15 ഹൈപ്പർ മാർക്കറ്റ് തുറക്കാനും അങ്ങനെ സൗദിയുടെ വ്യാപാര വളർച്ചയിലും ക്രിയാത്മക പങ്കുവഹിക്കാനുമാണ് ഗ്രാൻഡ് പദ്ധതിയെന്നും ഡോ. അൻവർ അമീൻ വ്യക്തമാക്കി. ‘സൗദി വിഷൻ 2030’ നോട് ചേർന്നുനിന്നു കൊണ്ട് സൗദിവത്കരണത്തിന് ഊന്നൽ നൽകാനായി ചുരുങ്ങിയത് 10,00 സൗദി പൗരന്മാരെയെങ്കിലും ഗ്രാൻഡിൽ ജീവനക്കാരായി നിയമിക്കും.
മാറിവരുന്ന റീട്ടെയിൽ സംസ്കാരത്തിന് അനുയോജ്യമാംവിധം സംവിധാനിച്ച ഒരു പുതിയ ഷോപ്പിങ് ഡസ്റ്റിനേഷൻ സൗദിക്ക് സാമ്മാനിക്കുകയാണ് തങ്ങളെന്ന് വാർത്താസമ്മേളനത്തിൽ സംബന്ധിച്ച ഗ്രാൻഡ് ഹൈപ്പർ എക്സിക്യൂട്ടീവ് ഡയറക്ടർ എം.കെ. അബുബക്കർ, കുവൈത്ത് റീജനൽ ഡയറക്ടർ അയ്യൂബ് കേച്ചേരി എന്നിവരും ഗ്രാൻഡ് ഹൈപ്പർ സൗദി റീട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ തഹസീർ അലി, ചീഫ് ഓപ്പറേഷൻസ് ഓഫീസർ സനിൻ വസീം, ജനറൽ മാനേജർ മുഹമ്മദ് ആതിഫ് റഷീദ് തുടങ്ങിയവരും വ്യക്തമാക്കി. മൊത്തം സൗദി നിവാസികൾക്കും പ്രത്യാശ സമ്മാനിക്കുന്ന പദ്ധതികളും പരിപാടികളുമാണ് വരാൻപോകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.