ത്വാഇഫിൽ മുന്തിരി, മാതളനാരങ്ങ ഉത്സവം ആരംഭിച്ചു
text_fieldsജിദ്ദ: ത്വാഇഫിൽ മുന്തിരി, മാതളനാരങ്ങ ഉത്സവം ആരംഭിച്ചു. ത്വാഇഫ് ഗവർണറേറ്റ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫിസ് ഡയറക്ടർ ഹാനി ബിൻ അബ്ദുറഹ്മാൻ അൽഖാദിയുടെ സാന്നിധ്യത്തിൽ മക്ക മേഖല പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ബ്രാഞ്ച് ഡയറക്ടർ ജനറൽ മാജിദ് ബിൻ അബ്ദുല്ല അൽഖലീഫ് ഉത്സവം ഉദ്ഘാടനംചെയ്തു. കാലാനുസൃതമായ കാർഷിക ഉൽപന്നങ്ങളിലെ ത്വാഇഫിന്റെ വൈവിധ്യത്തെ വ്യത്യസ്ത താരതമ്യ ഗുണങ്ങളോടെ ഉയർത്തിക്കാട്ടാനും കർഷകരെ അവരുടെ കാർഷിക ഉൽപന്നങ്ങൾ വിപണനംചെയ്യാൻ പ്രോത്സാഹിപ്പിക്കാനുമാണ് ഉത്സവം ലക്ഷ്യമിടുന്നതെന്ന് അൽഖലീഫ് പറഞ്ഞു.
അൽസദാദിലെ അൽഹുഖൈർ പാർക്കിലെ സ്റ്റേജിൽ നാല് ദിവസമായി വിവിധ പരിപാടികൾക്ക് പുറമെ ഉൽപാദനക്ഷമതയുള്ള ചെടികളുടെ വിൽപനകളുടെ ഫാമിലി ഉൽപന്നങ്ങൾ, മുന്തിരി, മാതളവിളകളുടെ പ്രദർശനവും ഉത്സവത്തിൽ ഉൾപ്പെടുന്നു. ത്വാഇഫ് ഗവർണറേറ്റിലെ മാതളനാരങ്ങ മരങ്ങളുടെ എണ്ണം ഏകദേശം 2,20,000ഉം അവയുടെ ഉൽപാദനം 5,000 ടൺ ആണെന്നും അൽഖാദി പറഞ്ഞു. ഏകദേശം 1,13,000 മുന്തിരിമരങ്ങളുണ്ട്. അവയുടെ ഉൽപാദനം പ്രതിവർഷം 3,500 ടൺ ആണ്. കാർഷിക ഉത്സവങ്ങളിലൂടെ വിവിധ കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന്റെ പ്രാധാന്യത്തിനു പുറമെ കർഷകരെ പിന്തുണക്കാനും ഉൽപാദനം വർധിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ താൽപര്യം അൽഖാദി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.