Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്രേ​റ്റ്‌ ഇ​ന്ത്യ...

ഗ്രേ​റ്റ്‌ ഇ​ന്ത്യ ഫെ​സ്​​റ്റ്​: റി​യാ​ദ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ആ​ഘോ​ഷ​വേ​ദി ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
great india fest
cancel
camera_alt

റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്​സ്​ സ്കൂളിൽ ഒരുങ്ങുന്ന ഗ്രേറ്റ്‌ ഇന്ത്യ ഫെസ്​റ്റിനുള്ള

കൂറ്റൻ വേദി

റി​യാ​ദ്: സൗ​ദി എ​ന്റ​ർ​ടൈ​ൻ​മെ​ന്റ്​ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഗ്രേ​റ്റ്‌ ഇ​ന്ത്യ ഫെ​സ്​​റ്റി​വെ​ൽ’ എ​ന്ന ഇ​ന്ത്യ​ൻ സാം​സ്​​കാ​രി​ക മ​ഹോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന ന​ഗ​രി​യു​ടെ ഒ​രു​ക്കം റി​യാ​ദ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ ബോ​യ്​​സ്​ സ്​​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പൂ​ർ​ത്തി​യാ​കു​ന്നു.

കൂ​റ്റ​ൻ വേ​ദി​യും ലൈ​റ്റ്, സൗ​ണ്ട് സം​വി​ധാ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി സൗ​ണ്ട് ടെ​സ്​​റ്റി​ലേ​ക്ക്​ ക​ട​ന്നു. താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള കാ​ര​വ​ൻ, വാ​ണി​ജ്യ വ്യാ​പാ​ര പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​ൻ സെ​ന്റ​ർ, ഫു​ഡ്‌ സ്​​റ്റാ​ളു​ക​ൾ എ​ല്ലാം നി​ർ​മാ​ണ​ത്തി​ന്റെ അ​വ​സാ​ന മി​നു​ക്കു പ​ണി​ക​ളി​ലാ​ണെ​ന്ന് ഇ​വ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ ര​തീ​ഷ് ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

ഇ​ന്ത്യാ ഗേ​റ്റി​​ന്റെ ആ​ക​ർ​ഷ​ക​മാ​യ ക​മാ​ന​വും ന​ഗ​രി​യി​ലു​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 5,000ല​ധി​കം ആ​ളു​ക​ൾ​ക്ക് സ്​​റ്റേ​ജ്ഷോ ആ​സ്വ​ദി​ക്കാ​നാ​വ​ശ്യ​മാ​യ ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ഇ​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഒ​രു​ക്കം വെ​ന്യൂ ഡി​സൈ​ന​ർ എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​കു​ന്നു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ദ്റു​ദ്ദീ​ൻ കീ​ഴി​ശ്ശേ​രി, അ​സി​സ്​​റ്റ​ന്റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ ഷാ​നി​ദ് അ​ലി, ഫൈ​സ​ൽ കൊ​ല്ലം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ട​വും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​വും ന​ട​ക്കു​ന്നു. സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റി​​ന്റെ​യും പ്രി​ൻ​സി​പ്പ​ൽ മീ​ര റ​ഹ്​​മാ​​ന്റെ​യും നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​വും ഈ ​പ​രി​പാ​ടി​ക്കു​ണ്ട്.

ര​ണ്ട് വ​ർ​ഷം മു​മ്പ് ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ച്ച ‘മെ​മ്മ​റീ​സ്​ ഓ​ഫ്​ ല​ജ​ൻ​ഡ്​​സ്​’ എ​ന്ന ഇ​ന്ത്യ​ൻ ഐ​ഡോ​ൾ ഫെ​യിം പ​വ​ൻ​കു​മാ​ർ ന​യി​ച്ച മ്യൂ​സി​ക്ക​ൽ നൈ​റ്റി​ന്​ വേ​ദി ഒ​രു​ങ്ങി​യ​തും ഇ​വി​ടെ​യാ​ണ്.ഈ ​മാ​സം നാ​ല്, അ​ഞ്ച്​ (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച പാ​ൻ ഇ​ന്ത്യ​ൻ പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നാ​യി​രി​ക്കും വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ക. പ്ര​ശ​സ്ത ബോ​ളി​വു​ഡ് ഗാ​യ​ക​നും യു​വാ​ക്ക​ളു​ടെ ഹ​ര​വു​മാ​യ സ​ൽ​മാ​ൻ അ​ലി​യു​ടെ ബാ​ൻ​ഡി​നോ​ടൊ​പ്പം പു​തു​ത​ല​മു​റ​ക്കാ​രാ​യ ഭൂ​മി​ക, ര​ച​ന ചോ​പ്ര, സൗ​ര​വ്, ഷെ​റി​ൻ തു​ട​ങ്ങി​യ യു​വ​താ​ര​ങ്ങ​ളും ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തി​​ന്റെ സ​പ്ത സ്വ​ര​ങ്ങ​ളു​മാ​യി അ​ണി​നി​ര​ക്കും.

‘കേ​ര​ള വൈ​ബ്’ എ​ന്ന പേ​രി​ൽ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​സാ​യാ​ഹ്നം കൈ​ര​ളി​യു​ടെ സ​ർ​ഗ​സൗ​ന്ദ​ര്യം വി​ളി​ച്ചോ​തു​ന്ന​താ​യി​രി​ക്കും. മ​ല​യാ​ള സി​നി​മ ത​റ​വാ​ട്ടി​ൽ​നി​ന്നും കു​ഞ്ചാ​ക്കോ ബോ​ബ​ൻ, മാ​ന്ത്രി​ക വി​ര​ലു​ക​ൾ കൊ​ണ്ട് സം​ഗീ​ത​പ്പെ​രു​മ​ഴ തീ​ർ​ക്കു​ന്ന സ്​​റ്റീ​ഫ​ൻ ദേ​വ​സ്സി, ഇ​ന്ത്യ​ൻ സി​നി​മ പി​ന്ന​ണി ഗാ​യി​ക നി​ത്യ മാ​മ​ൻ, യു​വ​ഗാ​യ​ക​രാ​യ കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ, ക്രി​സ്​​റ്റ​ക​ല, അ​ക്ബ​ർ ഖാ​ൻ, രാ​മു, ന​ട​നും ന​ർ​ത്ത​ക​നു​മാ​യ മു​ഹ​മ്മ​ദ്‌ റം​സാ​ൻ, അ​വ​താ​ര​ക​നാ​യ മി​ഥു​ൻ ര​മേ​ശ്‌ എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ കൊ​ണ്ട് വേ​ദി​യെ മ​നോ​ഹ​ര​മാ​ക്കും.

അ​നു​ഭ​വ​ങ്ങ​ളു​ടെ പു​തി​യ ജാ​ല​ക​ങ്ങ​ൾ തു​റ​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും നാ​വി​ൻ തു​മ്പി​ലെ രു​ചി​മു​കു​ള​ങ്ങ​ളെ സാ​ന്ദ്രീ​ക​രി​ക്കു​ന്ന ഭ​ക്ഷ​ണ​വൈ​വി​ധ്യ​ങ്ങ​ളും കാ​ത്തി​രി​ക്കു​ന്ന ച​രി​ത്ര സം​ഗ​മ​മാ​യി​രി​ക്കും ​ഗ്രേ​റ്റ്‌ ഇ​ന്ത്യ ഫെ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamSaudi Arabia NewsGreat India Fest
News Summary - Great India Fest-celebrations set up at Riyadh Indian School
Next Story