ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്: ‘അറേബ്യൻ അക്സസി’ന് പ്രശംസാഫലകം സമ്മാനിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്ക് സ്വന്തം മുതൽമുടക്കിൽ സംരംഭങ്ങൾ ആരംഭിക്കാൻ വഴികാട്ടുന്ന ‘അറേബ്യൻ അക്സസ്’ കമ്പനിക്ക് ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷമായ ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ ചടങ്ങിൽ പ്രശംസാഫലകം സമ്മാനിച്ചു.
ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനിൽനിന്ന് അറേബ്യൻ അക്സസ് സി.ഇ.ഒ ജൗഹർ മാളിയേക്കൽ ഫലകം ഏറ്റുവാങ്ങി.
സൗദിയിൽ വിദേശികൾക്ക് സ്വന്തമായി നിക്ഷേപം നടത്തുന്നതിന് സൗദി ഭരണകൂടം അനുമതി നൽകിയതിനെ തുടർന്നാണ് ‘അറേബ്യൻ അക്സസ്’ എന്ന പേരിൽ ജൗഹർ മാളിയേക്കൽ സ്ഥാപനം ആരംഭിക്കുന്നത്. 2010ൽ റിയാദിലെത്തിയ ജൗഹർ അക്കൗണ്ടിങ് മേഖലയിൽ സൗദിയിലെ വിവിധ മൾട്ടി നാഷനൽ കമ്പനികളിൽ ജോലി ചെയ്തു.
‘വിഷൻ 2030’ന്റെ ഭാഗമായി സൗദി ഭരണകൂടം വിദേശികൾക്ക് വാതിൽ തുറന്നിട്ടത് മുതൽ ഇവിടെ നിക്ഷേപം നടത്താനെത്തുന്ന വിദേശികൾക്ക് ലൈസൻസ് എടുക്കുന്നതിന് വേണ്ട നിയമസഹായങ്ങൾ നൽകുന്നതാണ് അറേബ്യൻ അക്സസിന്റെ പ്രധാന പ്രവർത്തനം.
പുറമെ ബിസിനസ് ഇൻ കോർപറേഷൻ, മാനേജ്മെൻറ് സപ്പോർട്ട് സർവിസ്, വാറ്റ്, പി.ആർ.ഒ സേവനങ്ങൾ, ഓഡിറ്റിങ്, ബുക്ക് കീപ്പിങ്, ടെക്നിക്കൽ ആൻഡ് ഓപ്പറേഷനൽ ഫീസിബിലിറ്റി സ്റ്റഡി തുടങ്ങിയവ അറേബ്യൻ അക്സസിന്റെ സേവനങ്ങളാണ്. റിയാദിലെ മലസ് അഖാരിയ ബിൽഡിങ്ങിലാണ് ഓഫീസ്. ജൗഹർ മാളിയേക്കലിന് നാട്ടിലും വിവിധ സ്ഥാപനങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.