ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ; ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമായിത്തുടങ്ങി
text_fieldsറിയാദ്:ഒക്ടോബർ ആദ്യവാരത്തിൽ തെന്നിന്ത്യൻ സെലിബ്രിറ്റികളും കലാകാരന്മാരും അണിനിരക്കുന്ന ഗ്രേറ്റ് ഇന്ത്യൻ മഹോത്സവത്തിെൻറ ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങി. സാധാരണക്കാരായ പ്രവാസികൾക്ക് പ്രാപ്തമാകുന്ന മിതമായ നിരക്കിലാണ് നിരക്ക് നിശ്ചയിച്ചട്ടുള്ളത്. https://greatindiafest.com എന്ന ഓൺലൈൻ ലിങ്കിൽനിന്നും ടിക്കറ്റുകൾ ലഭിക്കുന്നതാണ്. രണ്ടു ദിവസത്തിനുള്ളിൽ നഗരത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ നിന്നും ടിക്കറ്റുകൾ നേരിട്ട് കരസ്ഥമാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകൾ
പ്രവേശനം ഒരാൾക്ക്: ഒരു ദിവസത്തേക്ക്
സിൽവർ (40 റിയാൽ)
ഗോൾഡ് (75 റിയാൽ)
പ്ലാറ്റിനം (150 റിയാൽ)
റെഡ് കാർപറ്റ് (500 റിയാൽ)
പ്രവേശനം നാല് പേർക്ക്: ഒരു ദിവസത്തേക്ക്
ഗോൾഡ് ഫാമിലി (250 റിയാൽ)
പ്ലാറ്റിനം ഫാമിലി (500 റിയാൽ)
റെഡ് കാർപറ്റ് ഫാമിലി (1500 റിയാൽ)
റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ അങ്കണത്തിൽ ഒക്ടോബർ നാല്, അഞ്ച് തീയതികളിലാണ് പ്രവാസി ഇന്ത്യക്കാരുടെ മരുഭൂവാസത്തിന് പുതുചരിതം എഴുതിചേർക്കുന്ന സാംസ്കാരിക കാർണിവെൽ അരങ്ങേറുക. നമ്മുടെ നാടിെൻറ കലാസാംസ്കാരിക പൈതൃകങ്ങളിലേക്കും വാണിജ്യ വ്യാവസായിക തുറകളിലേക്കും ലോകത്തിെൻറ ശ്രദ്ധ ക്ഷണിക്കുന്ന അപൂർവമായൊരു സാംസ്കാരിക ഇടപെടലായിരിക്കും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ്. ദേശ ഭാഷാതീതമായ സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും പുതുവഴികൾ തീർക്കാൻ ഒരുങ്ങുകയാണ് കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ ‘ഗൾഫ് മാധ്യമം’ ദിനപത്രം.
സംഗീത കലാനിശയോടൊപ്പം ഇന്ത്യൻ രുചിവൈവിധ്യങ്ങൾ, വിവിധ വാണിജ്യകേന്ദ്രങ്ങളുടെ പ്രൊപ്പെർട്ടി ഷോകൾ, ഉത്പന്നങ്ങളുടെ പ്രദർശനങ്ങൾ എല്ലാം അടങ്ങിയ ഒരു ഇന്ത്യൻ സാംസ്കാരിക ഉത്സവമാണ് ഇവിടെ അരങ്ങേറുക. കുട്ടികൾക്കും മുതിർന്നവർക്കും മത്സരിക്കാനും സമ്മാനം നേടാനുമായി പെയിൻറിങ്, സിങ് ആൻഡ് വിൻ തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരിക്കും. ഒക്‌ടോബർ നാലിന് പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന സംഗീത സാംസ്കാരിക വിരുന്നായിരിക്കും വേദിയിൽ അരങ്ങേറുക.
‘കേരള വൈബ്’ എന്ന പേരിലെ സമാപന ദിന പരിപാടി കൈരളിയുടെ സർഗസൗന്ദര്യം വിളിച്ചോതുന്നതായിരിക്കും. മലയാള സിനിമ തറവാട്ടിൽനിന്നും കുഞ്ചാക്കോ ബോബൻ, മാന്ത്രിക വിരലുകളാൽ സംഗീതപ്പെരുമഴ തീർക്കുന്ന സ്റ്റീഫൻ ദേവസ്സി, ഇന്ത്യൻ സിനിമ പിന്നണി ഗായിക നിത്യ മാമ്മൻ, യുവഗായകരായ കെ.എസ്. ഹരിശങ്കർ, ക്രിസ്റ്റകല, അക്ബർ ഖാൻ, രാമു, നടനും നർത്തകനുമായ മുഹമ്മദ് റംസാൻ, അവതാരകനായ മിഥുൻ രമേശ് എന്നിവർ വിവിധ കലാപ്രകടനങ്ങൾ കൊണ്ട് വേദിയെ മനോഹരമാക്കും. പ്രവാസത്തിെൻറ ഓണാഘോഷത്തിന് നിറപ്പകിട്ടുള്ള ഒരു സമാപനം കൂടിയായിരിക്കും ഒക്ടോബർ അഞ്ചിലെ കേരളീയ സംഗീത കലാവിരുന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.