ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്: ഗ്ലോബൽ ട്രാവൽസ് സ്റ്റാൾ സന്ദർശിച്ചവർക്കുള്ള സമ്മാനം വിതരണം ചെയ്തു
text_fieldsറിയാദ്: ഗൾഫ് മാധ്യമം രജതജൂബിലി ഭാഗമായി സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിലെ എക്സ്പോ നഗരിയിൽ ഗ്ലോബൽ ട്രാവൽസിന്റെ സ്റ്റാൾ സന്ദർശിച്ചവർക്കുള്ള സമ്മാനമായ വിമാന ടിക്കറ്റുകൾ വിതരണം ചെയ്തു. നറുക്കെടുപ്പിലൂടെ വിജയികളായി കണ്ടെത്തിയ സാംസൻ, യാരാ ഫാത്തിമ, ഫഹദ് തുടങ്ങിയവർക്കാണ് വിമാന ടിക്കറ്റുകൾ സമ്മാനിച്ചത്.
ഗൾഫ് മാധ്യമം, മീഡിയവൺ സൗദി കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എ. ബഷീറാണ് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്. തനിമ സാംസ്കാരിക വേദി സൗദി പ്രസിഡൻറ് നജുമുദ്ദീൻ, ഖലീൽ പാലോട്, ഗ്ലോബൽ ട്രാവൽസ് ആൻഡ് ടൂറിസം പ്രതിനിധികളായ ഹാഷിർ, അനിൽ എന്നിവർ സംബന്ധിച്ചു.
മൂന്ന് ദിവസമായി നടന്ന എക്സ്പോയിൽ ട്രാവൽ രംഗത്തുനിന്നുള്ള ഏക സ്റ്റാളായിരുന്നു േഗ്ലാബൽ ട്രാവൽസ്. റിയാദ് ഇന്ത്യൻ എംബസി ഡി.സി.എം അബു മാത്തൻ ജോർജ് ഉൾപ്പെടെയുള്ള പ്രമുഖർ സ്റ്റാൾ സന്ദർശിച്ചിരുന്നു.
റിയാദ് ബത്ഹ കൊമേഴ്സ്യൽ സെന്റർ, ശിഫ, സുലൈ തുടങ്ങിയ സ്ഥലങ്ങളിലാണ് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്. ദമ്മാമിൽ ഉടൻ പുതിയ ബ്രാഞ്ച് തുറക്കുമെന്ന് മാനേജ്മെൻറ് അറിയിച്ചു. 31 വർഷമായി ഈ മേഖലയിൽ പരിചയസമ്പത്തുള്ള ഹനീഫയാണ് ഗ്ലോബൽ ട്രാവൽസിെൻറ സി.ഇ.ഒ.
ഡൽഹി, മുംബൈ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും ബ്രാഞ്ചുണ്ട്. വിസ സ്റ്റാമ്പിങ്, വക്കാല, വിസിറ്റിങ് വിസ, ഉംറ വിസ തുടങ്ങി വിസ സ്റ്റാമ്പിങ് ഉൾപ്പെടെയുള്ള സേവനങ്ങളും സൗദി ടൂറിസ പാക്കേജുകൾ, സൗദിയിലുള്ളവർക്ക് പ്രീമിയം ഉംറ ട്രിപ്പുകൾ, റിയാദിൽ വിസിറ്റിങ്ങിന് എത്തുന്ന കുടുംബിനികൾക്ക് റിയാദിലെ മുഴുവൻ സ്ഥലങ്ങളും കാണുന്നതിന് ഏകദിന ടൂർ പാക്കേജ് തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.