Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്രേ​റ്റ്‌ ഇ​ന്ത്യ...

ഗ്രേ​റ്റ്‌ ഇ​ന്ത്യ ഫെ​സ്റ്റ്​: കു​​ഞ്ചാ​ക്കോ ബോ​ബ​ൻ ന​യി​ക്കു​ന്ന ‘വൈ​ബ്​​സ്​ ഓ​ഫ്​ കേ​ര​ള’ ഇ​ന്ന്

text_fields
bookmark_border
great india fest
cancel

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന​ന​ഗ​രി​ക്ക്​ ആ​ഘോ​ഷ​രാ​വു​ക​ൾ സ​മ്മാ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​മാ​യ ‘ഗ്രേ​റ്റ്‌ ഇ​ന്ത്യ ഫെ​സ്​​റ്റ്’​ മെ​ഗാ​ഷോ​യി​ൽ ഇ​ന്ന്​ കു​​ഞ്ചാ​ക്കോ ബോ​ബ​ൻ ന​യി​ക്കു​ന്ന ‘വൈ​ബ്​​സ്​ ഓ​ഫ്​ കേ​ര​ള’ അ​ര​ങ്ങേ​റും. റി​യാ​ദ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ലൊ​രു​ക്കി​യ വേ​ദി​യി​ൽ​ വൈ​കീ​ട്ട്​ 7.30 മു​ത​ലാ​ണ്​ സം​ഗീ​താ​സ്വാ​ദ​ന​ത്തി​​ന്റെ പു​ത്ത​ൻ കേ​ര​ള വൈ​ബ്​ സ​മ്മാ​നി​ക്കു​ന്ന പ​രി​പാ​ടി.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​​ൻ പ്ര​വാ​സി ഹൃ​ദ​യ​ങ്ങ​ളെ പി​ടി​ച്ചെ​ടു​ക്കും വി​ധം ആ​ടി​പ്പാ​ടി വേ​ദി​യി​ൽ നി​റ​യും. സി​നി​മ​പ്രേ​മി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ചാ​ക്കോ​ച്ച​ൻ ആ​ദ്യ​മാ​യാ​ണ് റി​യാ​ദ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ ‘ചോ​ക്ല​റ്റ് ബോ​യി’​യി​ൽ രം​ഗ​പ്ര​വേ​ശ​നം ചെ​യ്ത ചാ​ക്കോ​ച്ച​ൻ ര​ണ്ട്​ ദ​ശ​ക​ങ്ങ​ളി​ലേ​റെ​യാ​യി മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​മൂ​ല്യ​മു​ള്ള അ​ഭി​നേ​താ​ക്ക​ളി​ലൊ​രാ​ളാ​ണ്.

നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന് റി​യാ​ദി​ലും ഫാ​ൻ​സ്‌ ഗ്രൂ​പ്പു​ണ്ട്. നി​ര​വ​ധി ഹി​റ്റ് പ്ര​ണ​യ​ഗാ​ന​ങ്ങ​ൾ അ​ഭ്ര​പാ​ളി​യി​ൽ അ​വ​ത​രി​പ്പി​ച്ച ഈ ​നാ​യ​ക​ൻ സ്​​റ്റേ​ജി​ലും മ​നം ക​വ​രു​ന്ന​തി​ന്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ പ്രേ​ക്ഷ​ക​ർ.

നൂ​റു​ക​ണ​ക്കി​ന് വേ​ദി​ക​ൾ ത​​ന്റെ മാ​ന്ത്രി​ക വി​ര​ലു​ക​ൾ കൊ​ണ്ട് സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി​യ സ്​​റ്റീ​ഫ​ൻ ദേ​വ​സി​യാ​ണ് ഇ​ന്ന്​ വേ​ദി​യി​ലെ​ത്തു​ന്ന മ​റ്റൊ​രു താ​രം. ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ നി​ര​വ​ധി സി​നി​മ​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കു​ക​യും പ്ര​ശ​സ്ത​രാ​യ ഒ​ട്ടേ​റെ സം​ഗീ​ത​ജ്ഞ​ർ​ക്ക് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ഒ​രു​ക്കു​ക​യും ചെ​യ്ത ഈ ​പ്ര​തി​ഭ സ്റ്റേ​ജ് ഷോ​ക​ളി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത താ​ര​മാ​ണ്.

പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി​യാ​യ സ്​​റ്റീ​ഫ​ൻ ദേ​വ​സി നി​മി​ഷ​നേ​രം കൊ​ണ്ട് സ​ദ​സ്സി​നെ കൈ​യി​ലെ​ടു​ക്കാ​നും അ​വ​രെ ആ​വേ​ശ​ത്തി​​ന്റെ ഉ​ത്തും​ഗ ശൃം​ഗ​ത്തി​ലെ​ത്തി​ക്കാ​നും ക​ഴി​വു​മു​ള്ള ക​ലാ​കാ​ര​നാ​ണ്.

ഗ്രേ​റ്റ്‌ ഇ​ന്ത്യ ഫെ​സ്​​റ്റ്​ ഉ​ത്സ​വ​ന​ഗ​രി​യി​ൽ ഇ​ന്ത്യാ​ഗേ​റ്റി​​ന്റെ മാ​തൃ​ക​യി​ൽ ഒ​രു​ങ്ങി​യ ക​വാ​ടം

ഒ​രു​പി​ടി ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​സ്വാ​ദ​ക വൃ​ന്ദ​ത്തി​​ന്റെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ പി​ന്ന​ണി ഗാ​യി​ക​മാ​രാ​യ നി​ത്യ മാ​മ്മ​ൻ, ക്രി​സ്​​റ്റ​ക​ല, യു​വ​ഗാ​യ​ക​രാ​യ കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ, അ​ക്ബ​ർ ഖാ​ൻ എ​ന്നി​വ​ർ ഫെ​സ്​​റ്റി​വ​ൽ വേ​ദി​യി​ൽ പാ​ടി​ത്തി​മി​ർ​ക്കും. ന​ട​നും ന​ർ​ത്ത​ക​നു​മാ​യ മു​ഹ​മ്മ​ദ്‌ റം​സാ​​ന്റെ നൃ​ത്തം പ്രേ​ക്ഷ​ക​രെ വി​സ്​​മ​യി​പ്പി​ക്കും.

അ​ഭി​നേ​താ​വും അ​വ​താ​ര​ക​നു​മാ​യ മി​ഥു​ൻ ര​മേ​ശാ​ണ്​ അ​വ​താ​ര​ക​ൻ. വേ​ദി​യെ ച​ടു​ല​മാ​ക്കു​ന്ന മി​ഥു​ന്റെ അ​വ​ത​ര​ണ മി​ക​വും മ​നോ​ഹ​രി​ത​യും ഗ​ൾ​ഫ്​ മാ​ധ്യ​മം മെ​ഗാ ഇ​വ​ന്റു​ക​ളി​ലൂ​ടെ റി​യാ​ദി​ലെ ​സ​ഹൃ​ദ​യ​ർ​ക്ക്​ നേ​ര​ത്തേ അ​നു​ഭ​വ​വേ​ദ്യ​മാ​യി​ട്ടു​ള്ള​തു​മാ​ണ്.

ഗ്രേ​റ്റ്​ ഇ​ന്ത്യ ഫെ​സ്​​റ്റ്​ എ​ന്ന മെ​ഗാ​ഷോ​ക്ക്​ ന​ൽ​കി​യി​രി​ക്കു​ന്ന പേ​രി​നെ അ​ന്വ​ർ​ഥ​മാ​ക്കും വി​ധം പ​രി​പാ​ടി​ക്കെ​ത്തു​ന്ന​വ​രെ ആ​ദ്യം ത​ന്നെ സ്വാ​ഗ​തം ചെ​യ്യു​​ന്ന​ത്​ ഇ​ന്ത്യ​യു​ടെ ഭൂ​വ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നെ​ന്ന നി​ല​യി​ൽ വ്യ​ഖ്യാ​ത​മാ​യ, ച​രി​ത്ര​ത്തി​നും മു​ക​ളി​ലേ​ക്ക്​ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഇ​ന്ത്യാ​ഗേ​റ്റി​​ന്റെ മാ​തൃ​ക​യി​ൽ ഒ​രു​ക്കി​യ ക​വാ​ട​മാ​ണ്.

ഇ​ന്ത്യ​ൻ മ​ഹോ​ത്സ​വ ന​ഗ​രി​യി​ലേ​ക്ക്​ ക​ട​ന്നാ​ൽ വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ രു​ചി വൈ​വി​ധ്യം അ​നു​ഭ​വി​പ്പി​ക്കു​ന്ന 20-ഓ​ളം റ​സ്​​റ്റാ​റ​ന്റു​ക​ൾ അ​ണി​നി​ര​ന്ന ‘ടേ​സ്​​റ്റി ഇ​ന്ത്യ’ എ​ന്ന ഫു​ഡ്​ കാ​ർ​ണി​വ​ൽ ഏ​രി​യ​യി​ലേ​ക്കാ​ണ്​ എ​ത്തി​ച്ചേ​രു​ക. ശേ​ഷം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ വി​ശാ​ല​ത​യി​ൽ ഒ​രു​ക്കി​യ ഇ​ന്ത്യ​ൻ വാ​ണി​ജ്യ പ്ര​ദ​ർ​ശ​ന​മേ​ള നി​ങ്ങ​ളെ ഇ​ന്ത്യ-​സൗ​ദി വ്യാ​പാ​ര ബ​ന്ധ​ത്തി​ന്റെ ച​രി​ത്ര​വും വ​ള​ർ​ച്ച​യും നി​ല​വി​ലെ അ​ഭി​വൃ​ദ്ധി​യു​മെ​ല്ലാം ബോ​ധ്യ​പ്പെ​ടും.

ഇ​ന്ത്യ​യി​ലെ​യും സൗ​ദി​യി​ലെ​യും ചെ​റു​തും വ​ലു​തു​മാ​യ വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​ണ്​ എ​ക്​​സ്​​പോ​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

അ​വി​ടെ നി​ന്ന്​ നേ​രെ മെ​ഗാ​ഷോ വേ​ദി​യു​ടെ മു​ന്നി​ലേ​ക്ക്. അ​വി​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക്​ ഈ ​ശ​ര​ത്​​കാ​ല രാ​വി​​ന്റെ സു​ഖ​ശീ​ത​ളി​മ​യി​ൽ അ​നാ​യാ​സ​മി​രു​ന്ന്​ പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കാ​നാ​വും വി​ധ​മാ​ണ്​ ഇ​രി​പ്പ​ട​ങ്ങ​ളു​ൾ​പ്പെ​ടെ എ​ല്ലാം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്ന്​ മു​ത​ൽ ഉ​ത്സ​വ​ന​ഗ​രി​യി​ലേ​ക്ക് ആ​ളു​ക​ളെ​ പ്ര​വേ​ശി​പ്പി​ച്ച് തു​ട​ങ്ങും. ടേ​സ്​​റ്റീ ഇ​ന്ത്യ ഫു​ഡ്​ കാ​ർ​ണി​വ​ൽ ഏ​രി​യ​യി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ൽ സെ​ലി​ബ്രി​റ്റി അ​വ​താ​ര​ക​ൻ രാ​ജ്​ ക​ലേ​ഷ്​ മാ​ജി​ക്കും മ​റ്റ്​ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി നി​ങ്ങ​ളെ വ​ര​വേ​ൽ​ക്കും. റി​യാ​ദി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗാ​യ​ക​ർ​ക്ക്​ മാ​റ്റു​ര​ക്കാ​നു​ള്ള ‘സി​ങ്​ ആ​ൻ​ഡ്​ വി​ൻ’ മ​ത്സ​രം രാ​ജ്​ ക​ലേ​ഷ്​ ന​യി​ക്കും. ഇ​തോ​ടൊ​പ്പം ഇ​തേ​സ​മ​യം കു​ട്ടി​ക​ൾ​ക്കാ​യി ‘ലി​റ്റി​ൽ ആ​ർ​ട്ടി​സ്​​റ്റ്​’ എ​ന്ന പേ​രി​ൽ ചി​ത്ര​ര​ച​ന മ​ത്സ​ര​വും ന​ട​ക്കും. ​

ടി​ക്ക​റ്റ്​ ഉ​ത്സ​വ​ന​ഗ​രി​യി​ലും കി​ട്ടും

റി​യാ​ദ്​: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ന്റെ പു​ത്ത​ൻ വൈ​ബ്​ സ​മ്മാ​നി​ക്കു​ന്ന ‘വൈ​ബ്​​സ്​ ഓ​ഫ്​ കേ​ര​ള’ മെ​ഗാ​ഷോ കാ​ണാ​ൻ ഇ​നി​യും ടി​ക്ക​റ്റ്​ എ​ടു​ക്കാ​ത്ത​വ​ർ വി​ഷ​മി​ക്കേ​ണ്ട. ആ​ഘോ​ഷ​വേ​ദി​യാ​യ റി​യാ​ദ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ ടി​ക്ക​റ്റ്​ ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ സ്കൂ​ളി​​ന്റെ പ്ര​ധാ​ന ഗേ​റ്റി​ന്​ സ​മീ​പം മു​ൻ​വ​ശ​ത്ത്​ ത​ന്നെ​യാ​ണ്​ ബോ​ക്​​സോ​ഫി​സ്​ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​. എ​ല്ലാ കാ​റ്റ​ഗ​റി​ക​ളി​ലേ​ക്കു​മു​ള്ള ടി​ക്ക​റ്റു​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ ക​ലാ​സ്വാ​ദ​ക​ർ​ക്ക് പ്രാ​പ്യ​മാ​യ 40 റി​യാ​ൽ മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ.

ഒ​രാ​ൾ​ക്ക്​ 40 റി​യാ​ലി​​ന്റെ ‘സി​ൽ​വ​ർ’, 75 റി​യാ​ലി​​ന്റെ ഗോ​ൾ​ഡ്, 150 റി​യാ​ലി​​ന്റെ പ്ലാ​റ്റി​നം, 500 റി​യാ​ലി​​ന്റെ ‘റെ​ഡ് കാ​ർ​പ്പെ​റ്റ്’, നാ​ല്​ പേ​ർ​ക്ക്​ 250 റി​യാ​ലി​​ന്റെ ‘ഗോ​ൾ​ഡ് ഫാ​മി​ലി’, 500 റി​യാ​ലി​​ന്റെ പ്ലാ​റ്റി​നം ഫാ​മി​ലി, 1,500 റി​യാ​ലി​​ന്റെ ‘റെ​ഡ് കാ​ർ​പ്പെ​റ്റ് ഫാ​മി​ലി’ എ​ന്നി​ങ്ങ​നെ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 0504507422, 0559280320 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. https://www.greatindiafest.com എ​ന്ന ലി​ങ്കി​ൽ​നി​ന്ന്​ ഓ​ൺ​ലൈ​നാ​യും ടി​ക്ക​റ്റെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamSaudi Arabia NewsGreat India Fest
News Summary - Great India Fest-Vibes of Kerala led by Kunchacko Boban on saturday
Next Story