ഹജ്ജ് അനുഭവം മികവുറ്റതാക്കാൻ 'ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ്' പദ്ധതി
text_fieldsറിയാദ്: ഹജ്ജ് അനുഭവം മികവുറ്റതാക്കാൻ 'ഗസ്റ്റ്സ് ഓഫ് ഗോഡ് സർവിസ്' പദ്ധതിക്ക് തുടക്കമായി. വിഷൻ 2030ന്റെ ഭാഗമായി സൗദി അറേബ്യയുടെ സുപ്രധാന പരിഷ്കരണ പദ്ധതികളിലൊന്നാണ് ഇത്. തീർഥാടകർക്ക് ആതിഥ്യമരുളാനും ഇരു ഹറമുകളിലേക്ക് പ്രവേശനം സുഗമമാക്കാനും അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ഉയർന്നനിലവാരമുള്ള സേവനങ്ങൾ നൽകാനും സാംസ്കാരികവും ആത്മീയവുമായ അനുഭവം മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. കർമങ്ങളെല്ലാം പൂർത്തിയാക്കിയ തീർഥാടകർ സുരക്ഷിതമായി അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നുവെന്ന് ഉറപ്പാക്കാനും പദ്ധതിയിലൂടെ കഴിയുന്നു.
ഹജ്ജ്, ഉംറ മന്ത്രാലയം മതപരമായ ചടങ്ങുകൾ എളുപ്പത്തിലും സുരക്ഷിതമായും നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പുണ്യനഗരങ്ങളിൽ താമസിക്കുന്ന തീർഥാടകരുടെ സുരക്ഷിതമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്മാർട്ട് സംവിധാനങ്ങൾ സംയോജിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് സൊലൂഷനുകളുടെ പ്രയോഗം വഴി എല്ലാ സേവനങ്ങളും സുഗമമായി നടപ്പാക്കുന്നതിന് സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽബിജാവി പറഞ്ഞു. വിദേശ തീർഥാടകർക്ക് ഉംറ ബുക്കിങ് നടത്തുന്നതിന് സൗകര്യപ്രദമായ മാർഗങ്ങൾക്കായി 'സ്മാർട്ട് പിൽഗ്രിം' എന്നപേരിൽ ഒരു ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഹജ്ജിൽ സാങ്കേതികവിദ്യ ഉപയോഗിക്കാനും തീർഥാടകരുടെ സഞ്ചാരത്തിനും അവരുടെ സൈറ്റുകളിലേക്കുള്ള പ്രവേശന വേഗതക്കും സ്മാർട്ട് കാർഡ് ഉപയോഗിക്കാനും ഇത്തവണ തീർഥാടകർക്ക് കഴിയുമെന്ന് ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽറബീഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.