Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക ഹ​റം...

മ​ക്ക ഹ​റം സ​ന്ദ​ർ​ശ​നം മാ​ർ​ഗ​നി​ർ​ദേ​ശം ഏ​ഴു ഭാ​ഷ​ക​ളി​ൽ

text_fields
bookmark_border
മ​ക്ക ഹ​റം സ​ന്ദ​ർ​ശ​നം മാ​ർ​ഗ​നി​ർ​ദേ​ശം ഏ​ഴു ഭാ​ഷ​ക​ളി​ൽ
cancel

മ​ക്ക: മ​സ്‌​ജി​ദു​ൽ ഹ​റാ​മി​ൽ ന​മ​സ്​​ക​രി​ക്കാ​നും സ​ന്ദ​ർ​ശി​ക്കാ​നും ഉം​റ​ക്കും എ​ത്തു​ന്ന​വ​ർ​ക്ക്​ ഇ​സ്‌​ലാ​മി​ക നി​യ​മ​ങ്ങ​ളെ​യും (ശ​രീ​അ​ത്ത്) അ​നു​ഷ്‌​ഠാ​ന കാ​ര്യ​ങ്ങ​ളെ​യും കു​റി​ച്ച്​ അ​വ​ബോ​ധം ന​ൽ​കാ​ൻ ഏ​ഴു ഭാ​ഷ​ക​ളി​ൽ സം​വി​ധാ​ന​വു​മാ​യി​ ഇ​രു​ഹ​റം കാ​ര്യാ​ല​യം. നേ​ര​ത്തേ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ്, ഉ​ർ​ദു, പേ​ർ​ഷ്യ​ൻ, ഫ്ര​ഞ്ച്, ട​ർ​ക്കി​ഷ്, ബം​ഗാ​ളി, ഹോ​സ (ചാ​ഡ്) എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണി​പ്പോ​ൾ സം​വി​ധാ​നം.

നി​യു​ക്ത സ്ഥ​ല​ങ്ങ​ളി​ൽ ഭാ​ഷാ വി​വ​ർ​ത്ത​ക​രെ നി​ശ്ച​യി​ക്കു​ക വ​ഴി വി​ദേ​ശി​ക​ളാ​യ തീ​ർ​ഥാ​ട​ക​ർ​ക്ക് ഒ​ട്ടും പ്ര​യാ​സ​മി​ല്ലാ​തെ ഹ​റം സ​ന്ദ​ർ​ശ​നം ന​ട​ത്താ​നും അ​നു​ഷ്‌​ഠാ​ന​ങ്ങ​ൾ പൂ​ർ​ണാ​ർ​ഥ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും ക​ഴി​യും. ഏ​ഴു ഭാ​ഷ​ക​ളി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്താ​ൻ വി​ക​സി​പ്പി​ച്ച ഈ ​സൗ​ക​ര്യം ഇ​തി​ന​കം 23,135 പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി ഇ​രു​ഹ​റം ഇ​ൻ​ഫ​ർ​മേ​ഷ​ൻ വി​ഭാ​ഗം വ​ക്താ​വ് അ​റി​യി​ച്ചു. 'ഞ​ങ്ങ​ൾ നി​ങ്ങ​ളു​ടെ ഭാ​ഷ​യി​ൽ നി​ങ്ങ​ളെ ന​യി​ക്കു​ന്നു' എ​ന്ന ശീ​ർ​ഷ​ക​ത്തി​ലു​ള്ള പ്രോ​ഗ്രാം ആ​ണ് ഒ​രു​ക്കി​യ​ത്.

പ്ര​മു​ഖ പ​ണ്ഡി​ത​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഹ​റം പ്ലാ​റ്റ് ഫോം ​വ​ഴി വി​വി​ധ ഭാ​ഷ​ക​ളി​ൽ പ​ഠ​ന​ക്ലാ​സു​ക​ളു​മു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഹ​റ​മി​ലെ സം​വി​ധാ​ന​ങ്ങ​ളെ അ​റി​യാ​നും അ​നു​ഷ്‌​ഠാ​ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ഓ​ർ​മ​പ്പെ​ടു​ത്താ​നും വേ​ണ്ടി​യു​ള്ള ഡോ​ക്യു​മെൻറ​റി ഫി​ലി​മു​ക​ളും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ഉം​റ അ​നു​വ​ദി​ച്ച​തോ​ടെ മൂ​ന്നു​മാ​സ​ത്തി​ൽ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം ന​ല്ല​തോ​തി​ൽ വ​ർ​ധി​െ​ച്ച​ന്നും 12,05,600 ലി​റ്റ​റി​ല​ധി​കം സം​സം വെ​ള്ളം ഹ​റം മ​സ്ജി​ദി​ൽ​നി​ന്ന് വി​ത​ര​ണം ചെ​യ്​​തെ​ന്നും കാ​ര്യാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ക്കാ​ല​യ​ള​വി​ൽ വി​ത​ര​ണം ചെ​യ്ത സം​സം കു​പ്പി​ക​ളു​ടെ എ​ണ്ണം ആ​റു ദ​ശ​ല​ക്ഷം ക​വി​ഞ്ഞെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guide to Makkah Visitseven languages
News Summary - Guide to Makkah Visit in seven languages
Next Story