ട്രക്ക് ഡ്രൈവർമാർക്ക് മൂന്നു ഭാഷകളിൽ മാർഗരേഖ
text_fieldsജുബൈൽ: ട്രക്ക് ഡ്രൈവർമാർക്കുള്ള മാർഗരേഖ മൂന്നു ഭാഷകളിൽ പുറത്തിറക്കി. സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിലാണ് പ്രസിദ്ധീകരിച്ചത്. ട്രക്ക് ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷ വ്യവസ്ഥകൾ, ആവശ്യമായ പൊതു ആവശ്യകതകൾ, നിർദേശങ്ങൾ, ഡ്രൈവർക്കുള്ള കഴിവുകളും അവകാശങ്ങളും തുടങ്ങിയവയെല്ലാം അടങ്ങിയ രേഖ അതോറിറ്റിയുടെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. 11 ഭാഗങ്ങളുള്ള ഗൈഡ് സുരക്ഷിതമായ ഡ്രൈവിങ്ങിനുള്ള പൊതു ആവശ്യകതകൾ അറിയാൻ ട്രക്ക് ഡ്രൈവർമാരെ സഹായിക്കുന്നതിന്നാണ്. അതോറിറ്റിയുടെയും മറ്റ് പ്രസക്തമായ ഔദ്യോഗിക സ്ഥാപനങ്ങളുടെയും നിയന്ത്രണങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള ഗതാഗത അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതിന്റെ പ്രസിദ്ധീകരണം. വാഹനം പരിശോധിക്കാനും സൗദി സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ അനുസരിച്ച് ട്രക്കുകളുടെ അളവുകളും ഭാരവും മനസ്സിലാക്കാനും വാഹനം നിയന്ത്രിക്കാനും ആസൂത്രണം ചെയ്യാനും നിരീക്ഷിക്കാനുമുള്ള നിർദേശങ്ങൾ ഗൈഡിലുണ്ട്. സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ ഡ്രൈവർ പാലിക്കേണ്ട ആവശ്യകതകൾക്ക് പുറമേ, ഡ്രൈവർ കടന്നുപോകുന്ന ഒരു കൂട്ടം നടപടിക്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുടെ tga.gov.sa എന്ന വെബ്‌സൈറ്റിൽനിന്ന് ഗൈഡ് ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.