ത്വാഇഫിലൊരുക്കിയ റോസ് പുഷ്പ്പ കൊട്ടക്ക് ഗിന്നസ് റെക്കോഡ്
text_fieldsത്വാഇഫ്: ത്വാഇഫ് റോസ് കൊട്ടക്ക് ഗിന്നസ് റെക്കോർഡ്. 2018 മുതലുള്ള സിംഗപ്പൂർ റോസ് കൊട്ടയുടെ ഗിന്നസ് വേൾഡ് റെക്കോർഡാണ് ത്വാഇഫ് റോസ് കൊട്ട തകർത്തത്. ത്വായിഫ് റോസ് കൊട്ടയുടെ നീളം 12.129 മീറ്ററും വീതി 7.98 മീറ്ററും ഉയരം 1.297 മീറ്ററുമാണ്. സിംഗപ്പൂർ കൊട്ടയുടെ അളവുകൾ 9.47 മീറ്റർ നീളവും 6 മീറ്റർ വീതിയും 1.2 മീറ്റർ ഉയരവുമായിരുന്നു. ത്വാഇഫ് റോസാപ്പൂ മേളയുടെ രണ്ടാം പതിപ്പിലാണ് ഈ അന്താരാഷ്ട്ര റെക്കോർഡ് ലഭിച്ചിരിക്കുന്നത്.
ഭീമാകാരമായ റോസ് കൊട്ടയുടെ എല്ലാ വശങ്ങളും ശ്രദ്ധിക്കപ്പെടുന്ന വ്യതിരിക്തമായ വിധത്തിലാണ്സജ്ജീകരിച്ചിരിക്കുന്നത്. കൊട്ടയിൽ 84,450 റോസാപ്പൂക്കളുണ്ട്. ഏകദേശം 26 തരം മികച്ച റോസാപ്പൂക്കളിൽ നിന്നുള്ളവയാണിവ. ഇരുമ്പ്, മരം, കോർക്, പ്ലാസ്റ്റിക്, പി.വി.സി പൈപ്പുകൾ എന്നിവ കൊണ്ടാണ് കൊട്ട നിർമിച്ചിരിക്കുന്നത്.
ത്വായിഫ് ഗവർണറേറ്റിൽ നിന്നുള്ള 190-ലധികം യുവാക്കളും യുവതികളും ഇതിന്റെ നിർമാണത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. മേള ആരംഭിക്കുന്നതിന് മുമ്പ് 168 ലധികം മണിക്കൂർ ജോലി സമയം എടുത്താണ് കൊട്ട നിർമിച്ചിരിക്കുന്നത്. ത്വാഇഫ് റോസാപ്പൂ മേളയുടെ രണ്ടാം പതിപ്പ് മെയ് ആറിന് ആണ് ആരംഭിച്ചത്. 14 ദിവസം നീണ്ടുനിൽക്കും. ഒരു കൂട്ടം കലാകാരന്മാരുടെയും ബാൻഡ് സംഘങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള 50 ലധികം തത്സമയ പ്രകടനങ്ങളും പ്രദർശനങ്ങളും മേളയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.