Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ആത്മഹത്യയെ കുറിച്ച്...

'ആത്മഹത്യയെ കുറിച്ച് പല തവണ ചിന്തിച്ചു, ഇപ്പോൾ സ്വർഗം ലഭിച്ചതുപോലെ' -മരുഭൂമിയിലെ ദുരിതത്തിൽനിന്ന്​ മലയാളികൾ രക്ഷിച്ച ഗുജറാത്തി യുവാവ്​

text_fields
bookmark_border
riyad kmcc
cancel
camera_alt

1. യൂനുസ് ഭായി നബീജിയെ മരുഭൂമിയിൽ കണ്ടെത്തിയപ്പോൾ, 2. യൂനുസ് ഭായി നബീജി റിയാദ് വിമാനത്താവളത്തിൽ കെ.എം.സി.സി പ്രവർത്തകരോടൊപ്പം

റിയാദ്: രണ്ടര മാസത്തെ മരുഭൂമിയിലെ ദുരിതത്തിൽനിന്ന്​ ഗുജറാത്ത് സ്വദേശിയെ മലയാളി സാമൂഹിക പ്രവർത്തകർ രക്ഷപ്പെടുത്തി. റിയാദ് കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ യൂനുസ് ഭായി നബീജി (25) എന്ന യുവാവാണ്​ രക്ഷപ്പെട്ട്​ നാടണഞ്ഞത്. ആത്മഹത്യയെ കുറിച്ച് പല തവണ ചിന്തിച്ചിരുന്നു എന്നും മരുഭൂമിയിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ സ്വർഗം ലഭിച്ചതുപോലെയാണ്​ തോന്നി​യതെന്നുമായിരുന്നു യൂനുസി​െൻറ പ്രതികരണം.

നാട്ടുകാരനിൽ നിന്ന് വാങ്ങിയ വിസയിൽ ആഗസ്​റ്റ്​ എട്ടിനാണ് യൂനുസ് ഖത്തറിലേക്ക് പുറപ്പെട്ടത്. ഖത്തറിൽ ഒരാഴ്ചത്തെ ക്വാറൻറീന്​ ശേഷം ആ മാസം 17ന് ഖത്തർ പൗരനായ സ്പോൺസർ യൂനുസിനെ വിസിറ്റിങ് വിസയിൽ സൗദിയിലേക്ക്​ കടത്തുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ റഫഅക്ക്​ സമീപം മശല്ല എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകത്തെ മേക്കുന്ന ജോലി ഏൽപിച്ചു. തനിക്ക് ഒട്ടകങ്ങളെ പരിചരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ യൂനുസിനെ സ്പോൺസർ ശാരീരികമായി പലതവണ പീഡിപ്പിച്ചു. അതി​െൻറ മുറിവുകൾ ശരീരത്തിൽ പലയിടത്തുമുണ്ട്. ആവശ്യമായ ഭക്ഷണമോ ശമ്പളമോ ലഭിച്ചിരുന്നില്ല.

ദയനീയാവസ്ഥ മനസിലാക്കിയ യൂനുസി​െൻറ അമ്മാവ​െൻറ മകൻ സലീം സുഹൃത്ത് വഴി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്​തഫയെ വിവരം അറിയിക്കുകയും വെൽഫെയർ വിങ് വിഷയം ഏറ്റെടുക്കുകയുമായിരുന്നു. യൂനുസി​െൻറ മാതാവ് സൗദിയിലെ ഇന്ത്യൻ എംബസിയിലേക്ക് സഹായം ആവശ്യപ്പെട്ടു പരാതി നൽകുകയും എംബസി കമ്യൂണിറ്റി വിങ് വളൻറിയറും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാനുമായ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയുമായിരുന്നു.

റഫഅ പൊലീസിൽ വിവരം അറിയിക്കുകയും അവിടെ നിന്ന് മശല്ല പൊലീസിലേക്ക് കേസ് റഫർ ചെയ്യുകയും ചെയ്​തതി​െൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുമായി സംസാരിച്ച് പൊലീസ് വാഹനത്തിൽ മരുഭൂമിയിൽ യൂനുസ് ഉള്ള സ്ഥലം അന്വേഷിച്ച്​ കണ്ടെത്തുകയുമായിരുന്നു. റിയാദിൽ നിന്ന് 350 കിലോമീറ്റർ അകലെ മരുഭൂമിയിൽ പൊലീസ് ഓഫിസറോടൊപ്പം സിദ്ദിഖ് തൂവൂർ യാത്ര ചെയ്തു. ഒട്ടകങ്ങളും ടെൻറുകളും കാണുന്ന സ്ഥലങ്ങളിൽ വാഹനം നിർത്തി വിവരങ്ങൾ അന്വേഷിച്ചു. ഒടുവിൽ യൂനുസി​െൻറ സ്‌പോൺസറെ കണ്ടെത്തുകയും യൂനുസിനെ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെടുകയുമായിരുന്നു. രണ്ടു പേരും പരസ്പര വിദ്ധമായി സംസാരിച്ചത് കാരണം പൊലീസ് സ്​റ്റേഷനിൽ ഹാജരാക്കി.

അറബി ഭാഷ പരിഞ്ജാനമില്ലാത്തതിനാൽ കാര്യങ്ങൾ സിദ്ദീഖ് തുവ്വൂർ യൂനുസിനെ ബോധ്യപ്പെടുത്തി. യൂനുസി​െൻറ പരാതി പ്രകാരം 70 ദിവസത്തെ ശമ്പളവും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റും പാസ്​പോർട്ടും സ്​പോൺസർ നൽകി കേസ് പൊലീസ് സ്​റ്റേഷനിൽ വെച്ച് ഒത്തുതീർപ്പാക്കി. നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്​ച റിയാദിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ നാട്ടിലേക്ക്​ മടങ്ങി.

കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്​തഫ, യൂനുസി​െൻറ ബന്ധു സലീം, തോമസ് കോട്ടയം, വെൽഫെയർ വിങ് കൺവീനർമാരായ ദഖ്​വാൻ വയനാട്, യൂസുഫ് പെരിന്തൽമണ്ണ, ഫിറോസ് ഖാൻ കൊട്ടിയം, ജമാൽ, ഇർഷാദ് തൂവൂർ എന്നിവർ സിദ്ദീഖ് തുവ്വൂരിനോടൊപ്പം സഹായത്തിനുണ്ടായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhRIYADH KMCC
News Summary - Gujarat native in desert rescued
Next Story