ഗൾഫ് എയർ അൽഉലയിലേക്ക് വിമാന സർവിസാരംഭിച്ചു
text_fieldsഅൽഉല: ബഹ്റൈനിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ അൽഉല അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിച്ചു. ഈ മാസം മൂന്നു മുതൽ മാർച്ച് ആറു വരെയും ഏപ്രിൽ 10 മുതൽ 27 വരെയും ബഹ്റൈനും അൽഉലക്കും ഇടയിൽ ആഴ്ചയിൽ രണ്ടുതവണ കമ്പനി നേരിട്ടുള്ള സർവിസ് നടത്തും. വിവിധ അന്തർദേശീയ, പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളുമായി വ്യോമഗതാഗത ബന്ധമുണ്ടാക്കി അൽഉലയെ രാജ്യത്തിെൻറ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ആഗോള ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുള്ള അൽഉല റോയൽ കമീഷെൻറ ശ്രമങ്ങളുടെ തുടർച്ചയാണിത്.
അൽഉലയിലേക്ക് പുതിയ സന്ദർശകരെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും ഇത് സാംസ്കാരികവും വിനോദസഞ്ചാരപരവുമായ അനുഭവത്തിെൻറ സവിശേഷതയാണെന്നും റോയൽ കമീഷൻ ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെൻറ് ആൻഡ് മാർക്കറ്റിങ് സെക്ടർ വൈസ് പ്രസിഡൻറ് റാമി അൽ മുഅല്ലം പറഞ്ഞു. 2024ലെ ഗൾഫ് എയറിെൻറ പ്രധാന സീസണൽ ഡെസ്റ്റിനേഷനുകളിൽ അൽഉലയെ ഉൾപ്പെടുത്തി. ഈ ചരിത്രപ്രധാനമായ ലക്ഷ്യസ്ഥാനം അന്താരാഷ്ട്ര യാത്രക്കാർക്കും സന്ദർശകർക്കും വലിയ അനുഭവമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.