ഗൾഫ് രാജ്യങ്ങളും ഇന്ത്യയും ബന്ധം ശക്തിപ്പെടുത്തണം –ജി.സി.സി സെക്രട്ടറി ജനറൽ
text_fieldsജിദ്ദ: ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽഹജ്റഫ് പറഞ്ഞു. ന്യൂഡൽഹിയിൽ ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തിയ ശേഷം അദ്ദേഹം വ്യക്തമാക്കിയതാണ് ഇക്കാര്യം. ഗൾഫ് ഡിസ്കഷൻ ടീം തലവൻ അബ്ദുറഹ്മാൻ ബിൻ അഹമ്മദ് അൽഹർബിയോടൊപ്പമാണ് ജി.സി.സി സെക്രട്ടറി ജനറൽ ഇന്ത്യൻ വാണിജ്യ മന്ത്രിയുമായി ചർച്ച നടത്തിയത്. വ്യാപാര സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്നതിനും 2030 ഒാടെ സ്വതന്ത്ര വ്യാപാര ചർച്ചകൾ ആരംഭിക്കുന്നതിെൻറ മുന്നോടിയായാണ് കൂടിക്കാഴ്ച. സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാര വിനിമയ അളവ് വർധിപ്പിക്കുന്നതിനും സംയുക്ത നിക്ഷേപ പദ്ധതികൾ സ്ഥാപിക്കുന്നതിനും ഗൾഫ് രാജ്യങ്ങളും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെയും ബിസിനസിെൻറയും വളർച്ച
ക്കും അഭിവൃദ്ധിക്കും കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക് എത്താനും ചർച്ച സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജി.സി.സി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിെൻറ പ്രാധാന്യം സെക്രട്ടറി ജനറൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള ജി.സി.സി രാജ്യങ്ങളുടെ ചരിത്രപരവും വിപുലവുമായ ബന്ധത്തിെൻറ പുതിയ ഘട്ടം ആരംഭിക്കാനാണ് ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്.
2022-ൽ സ്വതന്ത്ര വ്യാപാര ചർച്ചകൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഗൾഫ് കോർപറേഷൻ കൗൺസിലും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങളുടെ എല്ലാ വശങ്ങളും പഠിക്കാൻ ഇരുപക്ഷത്തു നിന്നുമുള്ള പ്രതിനിധികൾ അടങ്ങുന്ന സംയുക്ത വർക്കിങ് ഗ്രൂപ് രൂപവത്കരിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ടു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.