'ഗൾഫ് മാധ്യമം'ക്വിസ് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
text_fields‘ഗൾഫ് മാധ്യമ’വും ഫ്രണ്ടി പാക്കേജും ചേർന്നൊരുക്കിയ ക്വിസ് മത്സരത്തിൽ ജിദ്ദ മേഖലയിൽനിന്നും വിജയിച്ചവർക്കുള്ള സമ്മാനം വിതരണം ചെയ്യുന്നു
ജിദ്ദ: സൗദി ദേശീയദിനത്തോടനുബന്ധിച്ചു 'ഗൾഫ് മാധ്യമ'വും ഫ്രണ്ടി പാക്കേജും ചേർന്നൊരുക്കിയ ക്വിസ് മത്സരത്തിൽ ജിദ്ദ മേഖലയിൽനിന്ന് വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളായ സിദ്ദീഖ് അബ്ദുറഹീമിന് ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ-ഇൻ ചാർജ് സാദിഖലി തുവ്വൂരും അബ്ദുൽ മൂസവ്വിർ സയ്യാന്‍ ഗൾഫ് മാധ്യമം-മീഡിയവൺ ജിദ്ദ കോഒാഡിനേഷൻ കമ്മിറ്റി അംഗം സി.എച്ച്. ബഷീറും സമ്മാനങ്ങൾ വിതരണം ചെയ്തു. ഗൾഫ് മാധ്യമം-മീഡിയവൺ ജിദ്ദ കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ എ. നജ്മുദ്ദീൻ, അംഗം സി.എച്ച്. റാഷിദ്, മീഡിയവൺ സൗദി മാർക്കറ്റിങ് മാനേജർ റിജോ വി. ഇസ്മയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 20 മുതൽ 29 വരെ 10 ദിവസങ്ങൾ 'ഗൾഫ് മാധ്യമം'ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 10 പേർക്കാണ് സമ്മാനം നൽകുന്നത്. വിജയികൾക്ക് ഹ്യുവായി പി 30 ലൈറ്റ് മോഡൽ സ്മാർട്ട് ഫോണാണ് സമ്മാനമായി ലഭിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.