Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ് മാധ്യമം...

ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള; അറേബ്യൻ ലഗസി അച്ചീവ്മെന്‍റ് അവാർഡ് ഡോ. ശ്രീരാജിന് സമ്മാനിച്ചു

text_fields
bookmark_border
Sreeraj
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മം അ​റേ​ബ്യ​ൻ ല​ഗ​സി അ​ച്ചീ​വ്​ മെ​ന്‍റ് അ​വാ​ർ​ഡ്​ ഡോ. ​ശ്രീ​രാ​ജി​ന്​ പ്ര​മു​ഖ സൗ​ദി ച​ല​ച്ചി​ത്ര അ​ഭി​നേ​താ​വ്​ മു​ഹ​മ്മ​ദ്​ സ​മീ​ർ അ​ൽ നാ​സ​ർ സ​മ്മാ​നി​ക്കു​ന്നു

ദമ്മാം: അതിജീവനം തേടിയെത്തിയ മണ്ണിൽ കഠിധ്വാനത്തിലൂടെ വിജയലോകങ്ങൾ പടുത്തുയർത്തിയവർക്ക്​ ‘ഗൾഫ്​ മാധ്യമം’ നൽകുന്ന അംഗീകാര പട്ടികയിലേക്ക്​ ദമ്മാമിൽനിന്നുള്ള ഡോ. ശ്രീരാജും. അറേബ്യൻ ലഗസി അച്ചീവ്​മെന്‍റ്​ അവാർഡിന്​ ഇത്തവണ അർഹനായത്​ ദമ്മാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘യൂനിക് ലിങ്ക് ഹോൾഡിങ്​ കമ്പനി’ സി.ഇ.ഒയും സ്ഥാപകനുമായ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡോ. ശ്രീരാജ് ചെറുകാട്ടാണ്​. ‘ഗൾഫ്​ മാധ്യമ’ത്തി​െൻറ 25ാം വാർഷികാഘോഷങ്ങളടെ ഭാഗമായി ദമ്മാമിൽ അരങ്ങേറിയ ‘ഹാർമോണിയസ്​ കേരള’ ചടങ്ങിൽ, പ്രമുഖ സൗദി ചലച്ചിത്ര അഭിനേതാവ്​ മുഹമ്മദ്​ സമീർ അൽ നാസർ ഡോ. ശ്രീരാജിന്​ അവാർഡ്​ സമ്മാനിച്ചു​.

2009ൽ സൗദിയലെത്തിയ ശ്രീരാജ്​ 15 വർഷം വിവിധ കമ്പനികളുടെ ഭാഗമായതിനു​ ശേഷമാണ്​ 2022ൽ സ്വന്തമായി ഒരു സ്ഥാപനം​ ആരംഭിക്കുന്നത്​. കടന്നുവന്ന ജീവിതവഴികളിലെ തീക്ഷ്​ണ അനുഭവങ്ങളിലൂടെയാണ്​ സ്വപ്​നങ്ങളുടെ വിജയ ലോകത്ത്​ എത്തിച്ചേർന്നത്​. ആറുമാസംകൊണ്ട്​ ഒരു കമ്പനിയാക്കി ആ സ്ഥാപനത്തെ വളർത്താൻ ശ്രീരാജിനായി. അതി​െൻറ കീഴിൽ മറ്റു മൂന്ന്​ കമ്പനികൾ ഉൾപ്പെടെ ഏഴ്​ ഡിവിഷനുകൾ ആരംഭിച്ചു. ഒരു വർഷംകൊണ്ട് കമ്പനികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഹോൾഡിങ്​ കമ്പനിയാക്കി.

അരാംകോ നിലവാരത്തിലുള്ളതും അല്ലാത്തതുമായ ഗോഡൗണുകൾ ഒരുക്കി വിവിധ കമ്പനികൾക്ക് നൽകുകയായിരുന്നു പ്രഥമ ദൗത്യം. അതു​ വിജയം കണ്ടതോടെ​ യുനീക് ലിങ്ക് ട്രേഡിങ്​ എന്ന മറ്റൊരു കമ്പനിക്ക്​ തുടക്കം കുറിച്ചു​. ഇൻഡസ്​ട്രിയൽ പ്രിന്‍റിങ്​ മെഷിനറികളും സേവനങ്ങളുമാണ് ഇതു​വഴി സാധ്യമാക്കിയത്​.

വ്യക്തമായ വീക്ഷണവും അത്യധ്വാനവും അതിലും വിജയം നൽകി. മറ്റൊരു ഐ.ടി ഡിവിഷന്​ കൂടി തുടക്കം കുറിച്ചുകൊണ്ടാണ്​ അതി​െൻറ വിജയം ശ്രീരാജ്​ ആഘോഷിച്ചത്​. നെറ്റ് വർക്കിങ്​, ടെലികമ്യൂണിക്കേഷൻ സേവനങ്ങളാണ് പുതിയ കമ്പനിയുടെ പ്രവർത്തന മേഖല​.

ഇതിനിടയിൽ ജർമൻ നിർമിതമായ ‘ലാപ്’ കേബിളി’​െൻറ സൗദിയിലെ ഔദ്യോഗിക വിതരണക്കാരായി. ഇന്ന് സൗദിയിലെ നിരവധി വമ്പൻ പ്രോജക്ടുകളിൽ ഈ കേബ്ൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതും വിജയിച്ചതോടെയാണ് ഒരു ഫുഡ് ഡിവിഷന് തുടക്കം കുറിച്ചത്. ‘ഹനായ്’ എന്ന ബ്രാൻഡിൽ തുടങ്ങിയ ഈ വിഭാഗത്തിൽ തുർക്കിയിൽനിന്നുള്ള ജാമുകളും വിനാഗറും സോസുകളുമാണ് ഇപ്പോൾ പ്രധാനമായും വിപണിയിലുള്ളത്. അരിയും എണ്ണയും സ്പൈസസും മറ്റു​ വിഭവങ്ങളും ഇതിനോടൊപ്പം ഉൾപ്പെടുത്തി വിതരണശൃംഖല വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രീരാജിപ്പോൾ.

മറ്റൊരു ഡിവിഷനായ ‘സ്മാർട്ട് ലിങ്ക് ഫോർ ബിസിനസ് സർവിസസ്’ എംബസി, വിസ, സേവനങ്ങളാണ്​ നൽകുന്നത്​. അതോടൊപ്പം അരാംകോ കോൺട്രാക്ടിങ്​ വർക്കുകൾ ചെയ്യുന്ന ഒരു ഡിവിഷൻ കൂടി തുടങ്ങാനുള്ള ഒരുക്കം പൂർത്തിയാക്കിക്കഴിഞ്ഞു. നിലവിൽ സൗദിയിലും ബഹ്​റൈറനിലുമാണ് കമ്പനിക്ക് ബ്രാഞ്ചുകളുള്ളത്. താമസിയാതെ ജി.സി.സിയിൽ ഉടനീളം കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീരാജ്.

2024 മാർച്ചിൽ സ്വിറ്റ്സർലന്‍ഡ് ആസ്ഥാനമായ യൂറോപ്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ്​ ടെക്നോളജിയിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് കരസ്ഥമാക്കാൻ ശ്രീരാജിനു കഴിഞ്ഞു. ഭാര്യ ചെറുകാട്ട് നടുത്തൊടി പ്രീതിയും മക്കളായ ഗായത്രി, വൈഗ എന്നിവരും ശ്രീരാജിെൻറ യാത്രയിൽ കരുത്തായി കൂടെയുണ്ട്. അവാർഡ്​ ചടങ്ങിൽ മാധ്യമം, ഗൾഫ്​ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്​, ഗൾഫ്​ മാധ്യമം മിഡിലീസ്​റ്റ്​ ഡയറക്​ടർ സലീം അമ്പലൻ എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SreerajSaudi Arabia NewsArabian Legacy Achievement AwardGulf Madhyamam Harmonious Kerala
News Summary - Gulf Madhyamam Harmonious Kerala; Arabian Legacy Achievement Award
Next Story