ഗൾഫ് മാധ്യമം ഇന്ത്യ @ 75 ഫ്രീഡം ക്വിസ്: സെമി ഫൈനൽ മത്സരം പൂർത്തിയായി; ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കും
text_fieldsറിയാദ്: 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറയും ഇന്ത്യ - സൗദി സൗഹൃദത്തിെൻറയും 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മെഗാ വെർച്വൽ 'ഇന്ത്യ @ 75 ഫ്രീഡം ക്വിസിന്‍റെ സെമി ഫൈനൽ മത്സരം പൂർത്തിയായി. ഗ്രാൻഡ്ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരം ഉടൻ പ്രഖ്യാപിക്കും.
സെപ്തംബർ 24ന് നടന്ന ആദ്യ ഘട്ട മത്സരത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് സെമി ഫൈനലിൽ മാറ്റുരച്ചത്. ഓരോ വിഭാഗത്തിലും നിന്നും ആറുപേർ വീതമാണ് ഗ്രാൻഡ് ഫിനാലയിലേക്ക് യോഗ്യത നേടുക. ഒക്ടോബർ എട്ടിനാണ് മത്സരത്തിന്‍റെ ഗ്രാൻഡ്ഫിനാലെ നടക്കുക.
പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക് ഒാഫ് റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ഗിരി 'പിക്ക് െബ്രയിൻ' ബാല സുബ്രഹ്മണ്യനാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരം നയിക്കുന്നത്. ഗ്രാൻഡ് ഫിനാലെ വിജയികളെ കാത്തിരിക്കുന്നത് ആകർഷക സമ്മാനങ്ങളാണ്. ഒന്നാം സ്ഥാനക്കാർക്ക് 4,000 സൗദി റിയാൽ മുല്യമുള്ള സമ്മാനമാണ് ലഭിക്കുക. 2,500 റിയാൽ വിലമതിക്കുന്ന സമ്മാനം രണ്ടാം സ്ഥാനക്കാർക്കും 2,000 റിയാൽ വിലയുള്ള സമ്മാനം മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും. സൗദി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെർച്വൽ ക്വിസ് മത്സരം ഇന്ത്യൻ എംബസിയുടെ കൂടി പിന്തുണയോടെയാണ് നടക്കുന്നുത്. ലുലു ഗ്രൂപ്പാണ് മുഖ്യപ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.