‘ഗൾഫ് മാധ്യമം’-ജോയ് ആലുക്കാസ് ഈദുൽ ഫിത്ർ സെലിബ്രേറ്റ് വിത് ജോയ്: വിജയികളെ പ്രഖ്യാപിച്ചു
text_fieldsറിയാദ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ ഒരുക്കിയ ഈദുൽ ഫിത്ർ സെലിബ്രേറ്റ് വിത് ജോയ്’ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘ഗൾഫ് മാധ്യമ’ത്തിന്റെ വിവിധ ജി.സി.സികളിലെ സാമൂഹ മാധ്യമ പേജുകളിലൂടെ നടത്തിയ മത്സരത്തിൽ ആയിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് 23 പേരെ വിജയികളായി തിരഞ്ഞെടുത്തു. ഇവർക്ക് നാല് ഗ്രാം വീതം സ്വർണനാണയം സമ്മാനമായി നൽകും. ഈദുൽ ഫിത്ർ ദിനത്തിൽ കുടുംബങ്ങളുടെ കൂടിച്ചേരലുകൾ, യാത്രകൾ, ഷോപ്പിങ്, സെൽഫികൾ എന്നിവയാണ് സമൂഹ മാധ്യമങ്ങളിലൂടെ വായനക്കാർ പങ്കുവെച്ചത്. വിജയികൾക്ക് ജോയ് ആലുക്കാസ് ഷോറൂമുകളിൽ വെച്ച് സമ്മാനം കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.