ഗൾഫ് മാധ്യമം ‘റെയ്‌നി നൈറ്റ്’ സംഗീത നിശ: ടിക്കറ്റ് സ്വന്തമാക്കാൻ തിരക്ക്
text_fieldsദമ്മാം: ‘മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന തീമിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘റെയ്‌നി നൈറ്റ്’ സംഗീത നിശയുടെ ടിക്കറ്റ് വിൽപ്പന സൗദി കിഴക്കൻ പ്രവിശ്യയിൽ സജീവമായി. ദമ്മാം, അൽഖോബാർ, ജുബൈൽ, അൽഅഹ്സ്സ എന്നിവിടങ്ങളിലാണ് പ്രചാരണവും പ്രവേശന ടിക്കറ്റ് വില്പനയും ഊർജിതമായി നടക്കുന്നത്. മഴയെ തീം ആക്കി മലയാളത്തിലെയും ഇതര ഭാഷകളിലെയും ഗൃഹാതുരത ഉണർത്തുന്ന നിരവധിപാട്ടുകൾ കോർത്തിണക്കിയുള്ള ‘റെയ്‌നി നൈറ്റ്’ കാണുവാനും ആസ്വദിക്കുവാനുമുള്ള സുവർണാവസരം പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് പ്രവാസി സഹൃദയർ.
പ്രേക്ഷകർക്ക് ഏറ്റവും സുന്ദരമായ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ സംഘാടകരും കഠിന പ്രയത്നത്തിലാണ്. മഴയുടെ എല്ലാ ഭാവങ്ങളും സദസിന് നേർക്കുനേരെ അനുഭവിക്കാൻ കഴിയും വിധം ക്രമീകരിക്കുന്ന വേദിയും ശബ്ദവും വെളിച്ചവും തീർക്കുന്ന മാസ്മരികാന്തരീക്ഷത്തിലൊരു സംഗീത പരിപാടി സൗദിയിലെ പ്രവാസി ചരിത്രത്തിൽ ആദ്യമാണ്. പ്രമുഖ സിനിമാ താരവും ദേശീയ പുരസ്‌കാര ജേതാവുമായ അപർണ ബാലമുരളി, മുൻനിര സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യ, യുവ ഗായകരിൽ പ്രമുഖരായ സൂരജ് സന്തോഷ്, നിത്യ മാമൻ, അക്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജിഷ് എന്നിവരോടൊപ്പം സെലിബ്രിറ്റി അവതാരകൻ മിഥുൻ രാമേഷും അണിനിരക്കുന്ന സംഗീത വിസ്മയം ഫെബ്രുവരി ഒമ്പതിന് അൽഖോബാർ സിഗ്‌നേച്ചർ ഹോട്ടലിലെ വിശാലമായ ഹാളിലാണ് അരങ്ങേറുന്നത്.
പരിപാടിയുടെ പ്രവേശന ടിക്കറ്റിെൻറ വിതരണോത്ഘാടനം ദമ്മാം റോയൽ മലബാർ ഹോട്ടലിൽ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് നിർവഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ജുബൈലിൽ ആദ്യ ടിക്കറ്റ് പ്രമുഖ നിർമാണ കമ്പനിയായ അസാസാത്ത് കൺസ്ട്രക്ഷൻ എം.ഡി ബിജു ഖാന് നൽകി ഡോ. ജൗഷീദ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജോസഫ് മാത്യു മമ്മൂടൻ, നിയാസ് നാരകത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്ലാറ്റിനം ഫാമിലി (നാല് പേർ) 1,750 റിയാൽ, പ്ലാറ്റിനം സിംഗിൾ 500 റിയാൽ, ഗോൾഡ് ഫാമിലി (നാലു പേർ) 1,000 റിയാൽ, ഗോൾഡ് സിംഗിൾ 300 റിയാൽ, സിൽവർ ഫാമിലി (4 പേർ) 500 റിയാൽ, സിൽവർ സിംഗിൾ 150 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. പരിപാടിയെ സംബന്ധിച്ച് കൂടുതൽ അറിയുന്നതിനും ടിക്കറ്റുകൾക്കും 0559280320, 0504507422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.