സൗദി കിഴക്കൻ പ്രവിശ്യയിൽ പെയ്തിറങ്ങി ഗൾഫ് മാധ്യമം ‘റെയ്നി നൈറ്റ്’
text_fieldsദമ്മാം: മഞ്ഞുപുതച്ച ശരത്കാലരാവിെൻറ ആകാശങ്ങളിൽ കിഴക്ക് ദിക്കിൽ വിതുമ്പി നിന്ന പാട്ട് മേഘങ്ങൾ രാഗവിസ്മയങ്ങളുടെ മഴനൂലുകളായി പെയ്തിറങ്ങി. ഹൃദയത്തിെൻറ അറകളിൽ എവിടെയോ കാത്തുവെച്ച സ്വകാര്യ പ്രണയം പോലെ, നൊമ്പരക്കൂട്ടിലെ താരാട്ട് പോലെ, കരൾ വാതിലുകളിൽ തൊട്ടുവിളിച്ച സ്വപ്നം പോലെ മഴ പാട്ടുകൾ നിറഞ്ഞുതുളുമ്പി. മഴനനഞ്ഞ ബാല്യകാല ഓർമകളുടെ ഗൃഹാതുരതകളിൽ, പ്രണയിനിയോടൊപ്പം ഇലചൂടി നനഞ്ഞ മഴസന്ധ്യകളിൽ, ഉമ്മറപ്പടിയിൽ മഴനൂലകൾക്കൊപ്പം താളമിട്ട രാവുകളിൽ അറിയാതെ അറിയാതെ കടൽകടന്ന് യാത്രപോവുകയായിരുന്നു പ്രേക്ഷകരായ ആയിരങ്ങൾ.
ദമ്മാമിെൻറ പ്രവാസ മണ്ണ് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്യപൂർവ നിമിഷങ്ങളുടെ മയൂഖ ഭംഗിയിൽ അൽഖോബാർ സിഗ്നച്ചേർ ഹോട്ടലിെൻറ ഓഡിറ്റോറിയത്തിൽ ‘ഗൾഫ് മാധ്യമം’ ഒരുക്കിയ റെയ്നി നൈറ്റ് ആസ്വാദകഹൃദയങ്ങളിൽ പെയ്തുനിറഞ്ഞു. പരിപാടി തുടങ്ങുന്നതിനും വളരെ മുമ്പ് തന്നെ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു. ഹൃദയത്തിൽ ഒളിപ്പിച്ചുവെച്ച രഹസ്യ പ്രണയം അവതാരകൻ മിഥുൻ അവതരിപ്പിച്ചതോടെ സദസ് കൗതുകപൂർവം കാതോർത്തു. അതൊരു മഴപ്രണയത്തിലേക്ക് എത്തിയതോടെ കേട്ടവരെല്ലാം സമാനമായ പ്രണയസ്വപ്നങ്ങളിൽ അലിഞ്ഞു.
സ്റ്റീഫൻ ദേവസ്യയുടെ മാന്ത്രികവിരലുകൾ പെയ്യിച്ച മഴശ്രുതിയോടെയാണ് സംഗീത നിശക്ക് അരങ്ങുണർന്ന്. ‘പട്ടം പോലെ’ എന്ന സിനിമയിലെ മഴയേ, തൂമഴയേ എന്ന അതിമനോഹര മഴപ്പാട്ട് പാടി അക്ബർഖാനാണ് സ്വരരാഗമൊഴുക്കിന് തുടക്കമിട്ടത്. സൺഡേ ഹോളിഡേ എന്ന സിനിമയിൽ പാടിയ മഴപാടും എന്ന പാട്ടുമായി പ്രശസ്ത ചലച്ചിത്രതാരം അപർണ ബാലമുരളി എത്തിയതോടെ മഴപ്പാട്ടിെൻറ കുളിരിൽ പുതപ്പുചൂടി ഉറങ്ങിയ കാണികൾ സ്വപന് തേരിലേറി.
തുടർന്ന് സുരജ് സന്തോഷും നിത്യ മാമനും ക്രിസ്റ്റകലയും ശ്രീജിഷും പാടിപെയ്തു. മഴയുടെ വിവിധ ഭാവങ്ങൾ സംഗീതത്തിലേക്ക് ആവാഹിച്ച എ.ആർ. റഹ്മാന് ആദരവർപ്പിച്ചുകൊണ്ട് കോർത്തെടുത്ത മഴരാഗങ്ങൾ അത്യപൂർവ അനുഭവമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് പെയ്തുവീണു. തുടർന്നാണ് ഫ്യൂഷൻ സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസ്സിയും ബാൻറും വേദിയിലെത്തിയത്. തണുപ്പു പുതച്ചുനിന്ന വേദിയിൽ ദ്രുത സംഗീത താളത്തിെൻറ ചൂടെത്തിയതോടെ റെയ്നി നൈറ്റ് വിവേചിച്ചറിയാനാവാത്ത ഒരു അനുഭൂതിയിലേക്ക് ഉയർന്നു.
രാവ് വൈകി പാട്ടുകൾ പെയ്തു തീരുേമ്പാഴും, തിരികെ പോകാൻ മടിച്ചുനിന്ന പ്രേക്ഷകർ മഴ സ്വപ്നങ്ങളിൽ അലിഞ്ഞുചേരുകയായിരുന്നു. മാധ്യമപ്രവർത്തകനും ഇവൻറ് ഡയറക്ടറുമായ എൻ.വി. അജിത് ആണ് സംഗീത പരിപാടി അണിയിച്ചൊരുക്കിയത്.
ഏഴിന് തന്നെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായി. ‘ഗൾഫ് മാധ്യമം’ കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി ഒരുക്കിയ മെഗാ പരിപാടിയായിരുന്നു ‘റെയ്നി നൈറ്റ്’. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് റെയ്നി നൈറ്റിെൻറ ഔദ്യോഗിക ഉദ്ഘാടന കർമം നിർവഹിച്ചു.
ഗൾഫ് മാധ്യമം ജനറൽ മാനേജർ ഡോ: ഹാഷിം അൽഅത്താസ്, ഗൾഫ് മാധ്യമം മീഡിയാവൺ എക്സിക്യുട്ടീവ് കമ്മറ്റി ചെയർമാൻ കെ.എം.ബഷീർ ഗൾഫ് മാധ്യമം ലീഗൽ കൺസൾട്ടൻറ് ഇബ്രാഹിം സാലിഹ് അൽ യാസീൻ,ലുലു റീജണൽ മാനേജർ അബ്ദുൾ സലാം, എലൈറ്റ് ട്രാവൽസ് ഫിനാൻസ് ഹെഡ്, വിനോദ് നടരാജൻ, ഫ്രൺടി പേ ഇന്ത്യൻ സെഗ്മെൻറ് മാനേജർ സലീം തലപ്പിൽ, ഗൾഫ് മാധ്യമം േഗ്ലാബൾ ബിസ്നസ് ഹെഡ് മുഹമ്മദ് റഫീഖ്,സൗദി റീജണൽ മാനേജർ സലീം മാഹി എന്നിവർ വേദിയിൽ സാക്ഷിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.