‘ഗൾഫ് മാധ്യമം’ വാറ്റ് സെമിനാർ സംഘടിപ്പിച്ചു
text_fieldsദമ്മാം: ഗൾഫ് മാധ്യമം ‘ടാസ് ആൻറ് ഹാംജിത്തു’മായി സഹകരിച്ച് വാറ്റ് (മൂല്യ വർധിത നികുതി) സെമിനാർ സംഘടിപ്പിച്ചു.
ദഹ്റാനിലെ ഹിൽട്ടൺ ഡബ്ൾ ട്രീ ഹോട്ടലിൽ നടന്ന സെമിനാറിൽ ‘ടാസ് ആൻറ് ഹാംജിത്ത്’ ഡയറക്ടർ അഹ്സൻ അബ്ദുല്ല വിഷയം അവതരിപ്പിച്ചു. അടുത്ത മാസം മുതൽ വാറ്റ് നടപ്പാകാനിരിക്കെ ഏതൊക്കെ മേഖലകളിൽ നികുതി ചുമത്തപ്പെടുമെന്നും എന്തൊക്കെ മുൻകരുതലുകളും ആസൂത്രണങ്ങളും നടത്തണമെന്നും അദ്ദേഹം വിശദീകരിച്ചു.
സദസ്സിെൻറ സംശയങ്ങൾക്ക് മറുപടി നൽകി. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപന പ്രതിനിധികൾക്കു വേണ്ടിയായിരുന്നു സെമിനാർ. ടാസ് ആൻറ് ഹാംജിത്ത്സി.ഇ.ഒ ഫഹദ് അൽതുവൈജിരി സംസാരിച്ചു. ‘ഗൾഫ് മാധ്യമം’ മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ സ്വാഗതം പറഞ്ഞു. ഷബീർ ചാത്തമംഗലം അവതാരകനായിരുന്നു.
കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, വ്യാപാര, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പെങ്കടുത്തു. മീഡിയ വൺ, ഗൾഫ് മാധ്യമം കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം ബഷീർ, മുഹമ്മദ് ശരീഫ്, മുനീർ എള്ളുവിള, അർശദ് അലി എന്നിവർ നേതൃത്വം നൽകി. ചൊവ്വാഴ്ച ജിദ്ദയിലെ സെൻട്രോ ഷഹീൻ റൊട്ടാനയിലും 13ന് റിയാദിലെ ഹിൽട്ടൺ ഗാർഡനിലും സെമിനാർ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.