ഗള്‍ഫ് മലയാളി ഫെഡറേഷന് സൗദിതല പ്രവര്‍ത്തനത്തിന് തുടക്കമായി
text_fieldsറിയാദ്: ജി.സി.സിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മൂന്നു മാസമായി പ്രവർത്തിക്കുന്ന ഗള്‍ഫ് മലയാളി ഫെഡറേഷെൻറ സൗദിതല പ്രവര്‍ത്തനത്തിന് റിയാദില്‍ ഔദ്യോഗിക തുടക്കമായി.നവംബർ ഒന്ന് മുതല്‍ തന്നെ എല്ലാ ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഔദ്യോഗികമായി സംഘടന നിലവിൽ വന്നു. റിയാദ് മലസ് ബ്രദേഴ്സ് ഇൻസ്റിറ്റ്യൂട്ടിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ഗൾഫ് കോഒാഡിനേറ്റര്‍ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. ബ്രദേഴ്സ് ഇൻസ്റ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ മണി ഉദ്ഘാടനം ചെയ്തു.
സത്താർ കായംകുളം, സവാദ് അയത്തിൽ, അബ്ദുൽ അസീസ് പവിത്രം, തസ്നീം റിയാസ്, ദീപക്, റാഫി പാങ്ങോട്, ജയന് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ദീപം തെളിയിച്ചു. രക്ഷാധികാരി അംഗം കവി അനില്‍ പനച്ചൂരാന് പ്രവാസി സ്മരണ ഉണര്‍ത്തി എഴുതിയ കവിത ജലീല്‍ കൊച്ചിന് ആലപിച്ചു. പ്രവര്‍ത്തനങ്ങളെ കുറിച്ച് റാഫി പാങ്ങോട് വിശദീകരിച്ചു. സൗദിയുടെ 53 മേഖലകളിൽ യൂനിറ്റുകൾ നിലവിൽവന്നു. ലത്തീഫ് ഓമശ്ശേരി, ഷമീർ കണിയാപുരം, സത്താര്‍ കായംകുളം, പൂക്കുഞ്ഞ്, വിപിൻ, ദീപക്, മാത്യു ചെങ്ങന്നൂർ തുടങ്ങിയവർ സംസാരിച്ചു. ഹുസൈന് വട്ടിയൂര്‍കാവ് സ്വാഗതവും ഹരി കൃഷ്ണന് നന്ദിയും പറഞ്ഞു.
ആദ്യ അംഗത്വ വിതരണം റാഫി പാങ്ങോടിന് നല്കി ജയന് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ സൗദിയുടെ വിവിധ പ്രവിശ്യയിലുള്ളവരെ ചടങ്ങില്‍ ആദരിച്ചു. സത്താർ (വാദി ദവാസിർ), ഹുസൈൻ (ദവാദ്മി), മുജീബ് കുറ്റിച്ചിറ (ബുറൈദ), അജേഷ് (ത്വാഇഫ്), സവാദ് അയത്തിൽ, മുഹമ്മദ് (അൽഖർജ്), അയ്യൂബ് കരൂപ്പടന്ന, രാജു പാലക്കാട്, ഹുസൈന് വട്ടിയൂർക്കാവ്, സത്താർ കായംകുളം, മാത്യു, നവാസ് കണ്ണൂർ, ലത്തീഫ് ഓമശ്ശേരി (റിയാദ്), ജിഹാൻസ് പാലക്കാട് (ഹാഇൽ), അബ്ദുൽ അസീസ് പവിത്രം (ജിസാന്‍) എന്നിവര്‍ക്ക് പുരസ്കാരം സമ്മാനിച്ചു. ചാർട്ടർ വിമാനം ഒരുക്കാൻ സഹകരിക്കുന്ന അൽഅറക്കാൻ ട്രാവൽ പ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. ഷിബിൻ വക്കം, വിഷ്ണു, മനാഫ്, അൻസിൽ പാറശാല, നൗഷാദ് തുടങ്ങിയവർ സ്നേഹോപഹാരം ഏറ്റുവാങ്ങി. തുടർന്ന് നടന്ന കലാസന്ധ്യയില്‍ ബ്രദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികള്‍ കേരള നടനം മോഹിനിയാട്ടം, സംഘ നൃത്തം എന്നിവ അവതരിപ്പിച്ചു. ജലീൽ കൊച്ചിന്, തസ്നി റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.