ഗൾഫ് മലയാളി ഫെഡറേഷൻ 'ഈദ് മെഗാ ഫെസ്റ്റ്'
text_fieldsറിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ഈദ് മെഗാ ഫെസ്റ്റ് അരങ്ങേറി. ഇന്ത്യ-അറബ് സൗഹൃദസംഗമമായി സംഘടിപ്പിച്ച പരിപാടിക്ക് സൗദി പൗരന്മാർ ഉൾപ്പെടെ നിരവധി പേരുടെ സാന്നിധ്യത്തിലാണ് തുടക്കംകുറിച്ചത്. വൈകീട്ട് ആറു മുതൽ റിയാദിലെ കലാകാരന്മാരുടെ വിവിധ പരിപാടികൾ അരങ്ങേറി.
രാത്രി എട്ടിന് സാംസ്കാരിക സമ്മേളനം ഫെഡറേഷൻ ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ സലീം ആർത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി മഠത്തിൽ ആമുഖ പ്രഭാഷണം നടത്തി. ജി.സി.സി മീഡിയ കോഓഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ ഫെഡറേഷനെ പരിചയപ്പെടുത്തി. മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിഡിയോ പ്രദർശനം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് സംഘടന ആരംഭിക്കുന്ന ഗ്രീൻ വ്യവസായ പാർക്കിനെക്കുറിച്ച് വിശദീകരിച്ചു. സത്താർ കായംകുളം, അബ്ദുൽ അസീസ് പവിത്ര, ഷിബു ഉസ്മാൻ, അഷ്റഫ് ചേലാമ്പ്ര, സത്താർ, ഹരികൃഷ്ണൻ, ഷാൻ, ഹുസൈൻ വട്ടിയൂർക്കാവ്, രാജു പാലക്കാട്, മാള മുഹിയുദ്ദീൻ, ശിഹാബ് കൊട്ടുകാട്, അയ്യൂബ് കരൂപ്പടന്ന തുടങ്ങിയവർ സംസാരിച്ചു. സൗദിയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. 12ഓളം സൗദി പൗരന്മാരെയാണ് ഫലകം നൽകി ആദരിച്ചത്. ജീവകാരുണ്യ, ബിസിനസ്, ഉദ്യോഗസ്ഥതലങ്ങളിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് ആദരവ്. ജീവകാരുണ്യ പ്രവർത്തകരായ ഹുസൈൻ, പ്രിൻസ്, സത്താർ വാദി, മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ എന്നിവരെയും ആദരിച്ചു. ജനറൽ സെക്രട്ടറി സനിൽകുമാർ സ്വാഗതവും നാഷനൽ കമ്മിറ്റി ട്രഷറർ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. യുംന അജിൻ, ലക്ഷ്മി ജയൻ, ആബിദ് കണ്ണൂർ, നസീർ മിന്നലെ, ജിനി നസീർ എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.