ഗൾഫ് മലയാളി ഫെഡറേഷൻ മക്ക കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമക്ക: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) മക്ക കമ്മിറ്റി രൂപവത്കരിച്ചു. മക്കയിൽ വർഷങ്ങളായി ജി.എം.എഫ് പ്രവർത്തനം സജീവമായിരുന്നുവെങ്കിലും ഈ വർഷം മുതൽ വളരെ വിപുലമായ കമ്മിറ്റിക്ക് രൂപം നൽകുകയായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
ജീവകാരുണ്യ മേഖലയിലും ഹജ്ജ് സേവന പ്രവർത്തനങ്ങളിലും പ്രവാസികൾക്കാവശ്യമായ നിയമസഹായങ്ങൾ ചെയ്യുന്നതിനും മുന്നിൽനിന്ന് പ്രവർത്തിക്കുന്ന സംഘടനയായി മക്ക മലയാളി സമൂഹത്തിന്റെ മുന്നിൽ ഗൾഫ് മലയാളി ഫെഡറേഷൻ എന്നും ഉണ്ടാകുമെന്ന് ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു. കമ്മിറ്റിയുടെ ഭാരവാഹികളെ ചെയർമാൻ പ്രഖ്യാപിക്കുകയും ചെയ്തു.
ഭാരവാഹികൾ: മുഹമ്മദ് ഷാ പോരോഴി (പ്രസി.), അൻവർ ഇടപ്പള്ളി (ജന. സെക്ര.), ബഷീർ മാന്യപുരം (ജീവകാരുണ്യ കൺ.), അബ്ദുൽ സലാം അടിവാട് (ട്രഷ.), അബ്ദുൽ കരീം വരാന്തപള്ളി (വൈസ് പ്രസി.), റിയാസ് വർക്കല (ജോ. സെക്ര.), അനസ് തേവലക്കര (മീഡിയ കൺ.), ജസ്സീന അൻവർ, നഹാസ് കൊല്ലം, ശിഹാബ് കടക്കൽ, നിസ റിയാസ്, സൈഫ് പള്ളിമുക്ക്, മുജീബ്, ഷിബിലി വയനാട്, ബഷീർ കൊടുവള്ളി (എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.