ഗള്‍ഫ് മലയാളി ഫെഡറേഷന് റമദാന് കിറ്റ് വിതരണത്തിന് തുടക്കമായി
text_fieldsറിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന് (ജി.എം.എഫ്) വര്‍ഷങ്ങളായി നടത്തുന്ന റമദാന് കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. റിയാദ് സുലൈയിലാണ് വിതരണം ആരംഭിച്ചത്. റോഡോരങ്ങളില്‍ കൂടാരമൊരുക്കി വെള്ളവും വെളിച്ചവും ഇല്ലാതെ കഴിയുന്ന 13 പ്രവാസികളെ ഏറ്റെടുത്തു കൊണ്ടായിരുന്നു ഇത്. ചടങ്ങിൽ ഡോ. കെ.ആർ. ജയചന്ദ്രന് പങ്കാളിയായി.
മരുഭൂമിയിലെ ഇടയ താവളങ്ങളിലും തുച്ഛ വരുമാനക്കാരും ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെയും ക്ലീനിങ് തൊഴിലാളികളുടെയും താമസസ്ഥലങ്ങളിലുമാണ്കിറ്റുകള് എത്തിക്കുന്നത്. വരും ദിവസങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കിറ്റ് വിതരണം നടക്കുമെന്ന് ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് അറിയിച്ചു.
നാഷനല്‍ പ്രസിഡൻറ് അബ്ദുല്‍ അസീസ് പവിത്ര, ജനറൽ സെക്രട്ടറി കെ.പി. ഹരികൃഷ്ണന്, ജി.സി.സി മീഡിയ കോഓഡിനേറ്റര്‍ ജയന് കൊടുങ്ങല്ലൂര്‍, സൗദി നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ രാജു പാലക്കാട്, ട്രഷറർ സുധീർ വള്ളക്കടവ്, ജി.സി.സി ട്രഷറർ നിബു ഹൈദർ, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തില്‍, സഹഭാരവാഹികളായ സുബൈർ കുമ്മിൾ, സജീർ ചിതറ, നിഷാദ്, ഷാജഹാൻ കാഞ്ഞിരപ്പള്ളി, അബ്ദുൽ സലീം അർത്തിയിൽ, നൂറുദ്ദീൻ, കോയ, ഡാനി ഞാറയ്ക്കൽ, ഉണ്ണികൃഷ്ണൻ, സുധീർ പാലക്കാട്, ഉണ്ണികൃഷ്ണൻ, സുധീർ പാലക്കാട്, നസീർ കുമ്മിൾ, ഷാനവാസ് വെമ്പിളി, മുഹമ്മദ് വസിം പാങ്ങോട്, റീന സുബൈർ, സുഹ്റ ബീവി, ഷാനിഫ് എന്നിവർ എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.