'ഗൾഫ് മാധ്യമം കുടുംബം മാഗസിൻ'കിഴക്കൻ പ്രവിശ്യയിൽ പ്രകാശനം ചെയ്തു
text_fieldsദമ്മാം: പുതിയ വർഷത്തെ വരവേറ്റ് നിരവധി ആകർഷക വിഭവങ്ങളുമായി പുറത്തിറങ്ങിയ ഗൾഫ് മാധ്യമം കുടുംബം മാഗസിെൻറ കിഴക്കൻ പ്രവിശ്യാതല പ്രകാശനം നടന്നു. ഗൾഫ് മാധ്യമം - മീഡിയവൺ എക്സിക്യുട്ടിവ് ചെയർമാൻ കെ.എം. ബഷീർ, നാസർ ഖാദറിന് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
കോവിഡ് മഹാമാരി സൗദിയിൽ അതിതീവ്രമായി നിലനിന്നിരുന്ന സമയത്തും ശേഷവും പ്രവാസികൾക്ക് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ബോധവത്കരണം നൽകുകയും സാന്ത്വനമായി നിലകൊള്ളുകയും ചെയ്ത ദാറുസ്സിഹ ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരായ സുബിമോൾ, ചിഞ്ചു സഫ മെഡിക്കൽ ആശുപത്രിയിലെ ഷാഹിമോൾ, ലീന ജോർജ് ബദർ അൽറബീഅ ആശുപത്രിയിലെ റിയാസ്, ജെബി എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഫവാസ് മുഹമ്മദ്, ദമ്മാം ബ്യുറോ റിപ്പോർട്ടർ അർഷദ് അലി, മാർക്കറ്റിങ് എക്സിക്യൂട്ടിവ് മിസ്ഹബ് പാറക്കൽ എന്നിവർ സംബന്ധിച്ചു.
രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ജനുവരി ലക്കത്തിൽ വിവിധ ഹെൽത്ത് ടിപ്പുകൾ, അനുഭവക്കുറിപ്പുകൾ, പാരൻറിങ് തുടങ്ങിയ നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോവിഡാനന്തര ജീവിതം എങ്ങനെ സന്തോഷകരമാക്കാം എന്ന് ചർച്ചചെയ്യുന്ന 'ഹാപിനെസ്'എന്ന ബുക്ലെറ്റും ഇതോടൊപ്പമുണ്ട്. 10 റിയാലാണ് വില. കോപ്പി ആവശ്യമുള്ളവർക്ക് 0582369029 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.