'ഗൾഫ് മാധ്യമം'ക്വിസ് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
text_fieldsറിയാദ്: സൗദി ദേശീയദിനത്തോടനുബന്ധിച്ച് 'ഗൾഫ് മാധ്യമ'വും ഫ്രണ്ടി പാക്കേജും ചേർന്നൊരുക്കിയ ക്വിസ് മത്സരത്തിൽ റിയാദ് മേഖലയിൽനിന്ന് വിജയിച്ചവർക്കുള്ള സമ്മാനം ബത്ഹ അപ്പോളോ ഡിമാറോ ഹോട്ടലിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. വിജയികളായ മുസ്തഫ കല്ലേലിന് സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട്, നെഹ അയ്യൂബിന് 'ഗൾഫ് മാധ്യമം'െറസിഡൻറ് മാനേജർ സലീം മാഹി, ഷുഹൈബിന് തനിമ പ്രതിനിധി ഖലീൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 'ഗൾഫ് മാധ്യമം'മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ, അൻസാർ, മുനീർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 20 മുതൽ 29 വരെ 10 ദിവസങ്ങളിലായി 'ഗൾഫ് മാധ്യമം'ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത 10 പേർക്കാണ് സമ്മാനം നൽകുന്നത്. വിജയികൾക്ക് ഹ്യുവായി പി 30 ലൈറ്റ് മോഡൽ സ്മാർട്ട് ഫോണാണ് സമ്മാനമായി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.