ഗൾഫ് മാധ്യമം മെഗാ ക്വിസ് മത്സരം : 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്' പ്രാഥമിക മത്സരം സെപ്റ്റം: 17ന്
text_fieldsറിയാദ്: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ ദിനപത്രമായ 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വാതന്ത്ര്യത്തി െൻറയും ഇന്ത്യ - സൗദി സൗഹൃദത്തി െൻറയും 75ാം വാർഷികാഘോഷ ഭാഗമായി ഇന്ത്യക്കാരുൾ െപ്പടെയുള്ള സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം പ്രാഥമിക റൗണ്ട് ഈമാസം 17ന്. സൗദി ചരിത്രത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ വെർച്വൽ ക്വിസ് മത്സരം സൗദിയിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിലാണ് സംഘടിപ്പിക്കുന്നത്. ലുലു ഗ്രൂപ്പാണ് മുഖ്യപ്രായോജകർ. ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങളെ കുറിച്ച് പുതുതലമുറക്കിടയിൽ അവബോധം സൃഷ്ടിക്കാനും അവരുടെ മനസ്സുകളിൽ ദേശസ്നേഹം വളർത്താനും ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയുടെ മഹോന്നത സംസ്കാരത്തെയും ചരിത്രത്തെയും നേട്ടങ്ങളെയും കുറിച്ച് പഠിക്കാൻ ഇൗ മത്സരം കുട്ടികളെ പ്രേരിപ്പിക്കും. സൗദി അറേബ്യയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള 10,000ത്തിലേറെ വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരം പൂർണമായും ഇംഗ്ലീഷിലാണ്. ഏഴുമുതൽ ഒമ്പതുവരെ ക്ലാസിലെ കുട്ടികളെ ഒന്നാം കാറ്റഗറിയും 10 മുതൽ 12 വരെ ക്ലാസിലെ കുട്ടികളെ രണ്ടാം കാറ്റഗറിയുമായി തിരിച്ചാണ് മത്സരം. മത്സര നടത്തിപ്പിന് സൗദിയിലെ വിവിധ മേഖലകളിൽ വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചുകഴിഞ്ഞു. 17ന് നടക്കുന്ന മത്സരത്തിൽ യോഗ്യരാവുന്നവരെ പെങ്കടുപ്പിച്ച് സെമി ഫൈനൽ 24ന് നടക്കും. ഒക്ടോബർ എട്ടിനാണ് ഗ്രാൻഡ് ഫിനാലെ. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക് ഒാഫ് റെക്കോഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത 'ഗിരി പിക് െബ്രയിൻ' ബാലസുബ്രഹ്മണ്യനാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരം നയിക്കുന്നത്. സൗദി അറേബ്യയിലെ സ്കൂളുകളിൽ പഠിക്കുന്ന ഏതു രാജ്യക്കാരായ കുട്ടികൾക്കും മത്സരത്തിൽ പെങ്കടുക്കാൻ അർഹതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0504507422 (റിയാദ്), 0559280320 (ജിദ്ദ), 0582369029 (ദമ്മാം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.