ഗൾഫ് മാധ്യമം റെയ്‌നി നൈറ്റ്: പ്രവേശന ടിക്കറ്റ് സ്വന്തമാക്കാൻ ആവേശത്തോടെ സഹൃദയർ
text_fieldsദമ്മാം: ‘മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന എന്ന തീമിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘റെയ്‌നി നൈറ്റ്’ സംഗീത നിശയുടെ പ്രവേശന ടിക്കറ്റ് സ്വന്തമാക്കാൻ ആവേശത്തോടെ പ്രവാസി കലാസ്വാദകർ. മുന്തിയ ടിക്കറ്റ് എടുക്കുന്നവർക്ക് പുതിയ ഓഫറുകൾ ഗൾഫ് മാധ്യമം പ്രഖ്യാപിച്ചിരുന്നു. പരിപാടി നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പുതിയ ഓഫർ കൂടി വന്നതോടെ കൂടുതൽ ആവേശത്തിലാണ് പ്രവാസികൾ. ഗൾഫ് മാധ്യമത്തിന്റെ പ്രത്യേക കൗണ്ടർ വഴിയാവും ടിക്കറ്റ് വിൽപന നിയന്ത്രിക്കുക.
ഖോബാറിലെ പ്രധാന സൂപ്പർ മാർക്കറ്റായ യൂനിവൈഡ്, സൽക്കാര റസ്റ്റോറൻറ്, കറി ഹൗസ് റസ്റ്റോറൻറ്, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ ടിക്കറ്റുകൾ ലഭിക്കും. പ്ലാറ്റിനം കാറ്റഗറി കോംബോ ടിക്കറ്റ് (നാല് പേർക്ക്) എടുത്താൽ വയനാട് മേപ്പിൾ ആഷ് റിസോട്ടിൽ നാലുപേർക്ക് (രണ്ട് മുതിർന്നവരും രണ്ട് കുട്ടികളും) ഒരു രാത്രി തങ്ങുന്നതിനുള്ള 17,500 രൂപയുടെ വൗച്ചർ സൗജന്യമായി ലഭിക്കും. വൗച്ചറിന് ഒരു വർഷം വരെ സാധുതയുണ്ടായിരിക്കും. റിസോർട്ടിനെ കുറിച്ച് www.mapleashresort.com എന്ന സൈറ്റിൽ നിന്ന് വിശദമായി അറിയാം.
ഗോൾഡ് കാറ്റഗറിയിൽ (നാല് പേർക്ക്) കോംബോ ടിക്കറ്റ് എടുക്കുന്നവർക്ക് 100 സൗദി റിയാലിെൻറ ഫുഡ് ഡിസ്കൗണ്ട് വൗച്ചർ സൗജന്യമായി ലഭിക്കും. റെയ്‌നി നൈറ്റ് അരങ്ങേറാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ടിക്കറ്റ് കൗണ്ടറുകളിൽ മികച്ച പ്രതികരണമാണ്. ഉയർന്ന നിരക്കിലുള്ള ടിക്കറ്റായ റെഡ് കാർപെറ്റിന്റെ വിൽപന കഴിഞ്ഞ ദിവസവും സജീമായി നടന്നു. ബദർ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ നിഹാൽ മുഹമ്മദ്, പബ്ലിക് റിലേഷൻ മാനേജർ പോൾ വർഗീസ് എന്നിവർ സംഘാടക സമിതി അംഗങ്ങളായ മുഹമ്മദ് കോയ, ഷബീർ ചാത്തമംഗലം എന്നിവരിൽനിന്നും ടിക്കറ്റ് ഏറ്റുവാങ്ങി. ആസിഫ് താനൂർ (ജനറൽ സെക്രട്ടറി ഡബ്ല്യു.എം.സി, അൽഖോബാർ), റെഡ ബ്യുറോ ഡയറക്ടർ അബ്ദുറഹ്മാൻ മാഹിനിൽ നിന്നു ടിക്കറ്റ് ഏറ്റുവാങ്ങി.
ഫെബ്രുവരി ഒമ്പതിന് അൽഖോബാർ സിഗ്‌നേച്ചർ ഹോട്ടലിലെ വിശാലമായ ഹാളിലാണ് റെയ്‌നി നൈറ്റ് പരിപാടി അരങ്ങേറുന്നത്. പ്രമുഖ സിനിമാ താരവും ദേശീയ പുരസ്‌കാര ജേതാവുമായ അപർണ ബാലമുരളി, മുൻനിര സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യ, യുവഗായകരിൽ പ്രമുഖരായ സൂരജ് സന്തോഷ്, നിത്യ മാമൻ, അക്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജിഷ് എന്നിവരോടൊപ്പം മിഥുൻ രാമേഷുമാണ് പരിപാടിക്കായി അണിനിരക്കുന്നത്. ബാച്ചിലേഴ്സിനും കുടുംബങ്ങൾക്കും സൗകര്യമായി പരിപാടി ആസ്വദിക്കാൻ കഴിയും വിധത്തിലാണ് സീറ്റുകൾ ക്രമീകരിക്കുന്നത്. പരിപാടിയെ സംബന്ധിച്ച് കൂടുതൽ അറിയുന്നതിനും ടിക്കറ്റുകൾക്കും 0559280320, 0504507422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.