നാട്ടിൽനിന്നെത്തിയ കുടുംബത്തെ കൺനിറയെ കണ്ടുതീരുംമുമ്പ് വിധി തട്ടിയെടുത്തു, അബ്ബാസിന്‍റെ ജീവിതം
text_fieldsജുബൈൽ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുടുംബം നാട്ടിൽനിന്നെത്തിയത്. അവരെയൊന്ന് കൺനിറയെ കണ്ടുതീരും മുമ്പ് കുടുംബനാഥനായ യുവാവ് എന്നന്നേക്കുമായി കണ്ണടച്ചു. സൗദിയിൽ ജോലി ചെയ്യുന്ന പാകിസ്താനി യുവാവാണ് ഈ ഹതഭാഗ്യൻ. ജുബൈലിലെ ടെക്നിക്കാസ് കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ എൻജിനീയറായ ലാഹോർ സ്വദേശി മുഹമ്മദ് ആതിഫ് അബ്ബാസ് (35) ഹൃദയാഘാതം മൂലമാണ് മരിച്ചത്.
ഞായറഴ്ച വെളുപ്പിന് രണ്ടിനാണ് മുഹമ്മദിെൻറ ഭാര്യയും മൂന്നു മക്കളും സന്ദർശന വിസയിൽ ദമ്മാമിൽ വിമാനമിറങ്ങിയത്. അസമയത്തെ ഡ്രൈവിങ് ഒഴിവാക്കാനായി ജുബൈലിൽ രാത്രി തങ്ങിയ ശേഷം താമസസ്ഥലമായ നാരിയയിലേക്ക് പിറ്റേന്ന് പകൽ പോകാൻ മുഹമ്മദ് തീരുമാനിക്കുകയായിരുന്നു. ജുബൈലിലെ താൽക്കാലിക താമസസ്ഥലത്ത് ഭാര്യയും മക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ജുബൈലിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി.
പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സക്കായി ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സഫ്‌വാനിയക്ക് അടുത്ത് തനാജിബ് മർജാൻ പ്രോജെക്ടിൽ ആയിരുന്നു ജോലി. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.