ആപത്തിലും താങ്ങായ മിത്രം
text_fieldsപ്രവാസം മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോൾ ഒരുപാട് സ്നേഹബന്ധങ്ങൾ ഇക്കാലത്തിനിടയിൽ കഴിഞ്ഞുപോയിട്ടുണ്ട്. അതിൽ ഏതു പ്രതിസന്ധിയിലും നിഴൽ പോലെ കൂടെയുള്ള ഒരു സുഹൃത്തുണ്ട്.
സ്വന്തം പ്രശ്നങ്ങളും പ്രയാസങ്ങളും ആരെയും അറിയിക്കാതെ മറ്റുള്ളവർക്കുവേണ്ടി ഏതു സമയത്തും എന്തു സഹായവും ചെയ്യാൻ സന്നദ്ധനാവുന്ന, ദമ്മാമിൽ സാമൂഹിക പ്രവർത്തകൻ കൂടിയായ ഷെരീഫ് കൊച്ചി. അടുത്തിടെ ഉണ്ടായ മറക്കാൻ കഴിയാത്ത ഒരനുഭവം മാത്രം കുറിക്കട്ടെ. ലോകത്തെ വിഴുങ്ങിയ മഹാമാരി എന്നെയും വെറുതെ വിട്ടിരുന്നില്ല.
കോവിഡ് ബാധിച്ച് കുറെനാൾ ചികിത്സയിലായി. അടുത്തിടെയാണ് സുഖം പ്രാപിച്ച് അതിൽനിന്ന് മോചിതനായത്. കോവിഡിെൻറ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയപ്പോൾ ആദ്യം അറിയിച്ചത് സുഹൃത്ത് ഷെരീഫിനെയാണ്. കേട്ടപാതി മറ്റെല്ലാം മാറ്റിവെച്ചു ഒാടിയെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചു. ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. എന്നിട്ടും ഒരു ഭയവും കൂടാതെ, എനിക്ക് താങ്ങായി ഒപ്പംനിന്ന് മരുന്നെല്ലാം വാങ്ങി വീട്ടിൽ എത്തിച്ചു. ക്വാറൻറീനിൽ കഴിയുേമ്പാൾ ആവശ്യമുള്ള സാധനങ്ങളെല്ലാം എത്തിച്ചു തന്നു.
തുടർന്നുള്ള ദിവസങ്ങളിലും ഒരു ദിവസം പോലും മുടങ്ങാതെ ദിവസം രണ്ടും മൂന്നും തവണ വന്ന് സുഖവിവരം അന്വേഷിച്ചു.എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തുന്ന ആ മഹാവ്യാധിയുടെ പിടിയിൽ പെട്ടിട്ടും ഒറ്റപ്പെടാൻ വിട്ടില്ല ആ സുഹൃത്ത്. ജീവിതത്തിലെ ഏറ്റവും സന്ദിഗ്ധ ഘട്ടത്തിൽ താങ്ങും തണലുമായി നിന്ന ആ സുഹൃത്തിൽ നിന്നുള്ള അനുഭവം എങ്ങനെ മറക്കാനാണ്?
ഒരു നന്ദിവാക്ക് പോലും ആഗ്രഹിക്കാതെ നൽകിയ സ്നേഹത്തിനും കരുതലിനും ഈ എഴുത്തു പകരമാവില്ല എന്നറിയാം. അങ്ങനെ ഒരു നന്ദി വാക്ക് ഒരുപക്ഷേ, അദ്ദേഹം ഇഷ്ടപ്പെടില്ല എന്ന് കരുതുന്നതിനാൽ അതിനു തുനിഞ്ഞിട്ടുമില്ല. 'ഗൾഫ് മാധ്യമ'ത്തിെൻറ ഹബീബി ഹബീബിയിലൂടെ ഒരവസരം ലഭിച്ചപ്പോൾ അതു കുറിച്ചിടാൻ ശ്രമിക്കുകയാണ്.
ഒറ്റപ്പെട്ട് പോകുമ്പോൾ, മുന്നിൽ ഇരുട്ട് പരക്കുമ്പോൾ, വെളിച്ചമായി മുന്നിലെത്തുന്ന ഈ സുഹൃത്തിനെ കുറിച്ച് മറക്കാൻ കഴിയാത്ത അനുഭവമായി ഇവിടെ മാത്രമല്ല എെൻറ മനസ്സിലും ഇതിനകം ആഴത്തിൽ കുറിച്ചിട്ടു കഴിഞ്ഞു.
അനുഭവമെഴുതൂ, സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ.
ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക.
100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.
വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
കുറിപ്പും നിങ്ങളുടെയും സുഹൃത്തിെൻറയും ഫോേട്ടായും അയക്കേണ്ട വിലാസം:saudiinbox@gulfmadhyamam.net
വിഡിയോ അയക്കേണ്ട നമ്പർ 00966 582369029
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.