കൂടെ പിറക്കാതെപോയ സഹോദരൻ
text_fields'ബാബുവേ... നീ നിെൻറ സ്വന്തം പേരിൽ ഉടനെ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങണം. എന്നിട്ട് എത്ര കഷ്ടപ്പെട്ടാലും എല്ലാമാസോം ഒരു അയ്യായിരം ഉറുപ്പിക അതിലിടണം. അതിൽ പിന്നെ തൊടരുത്. അത് പിന്നീട് അനക്ക് ഉപകാരപ്പെടും...' കൂടെ കൂടെ എെൻറ കാബിനിൽ വന്ന് ഇത്തരം ഉപദേശങ്ങൾ നൽകിയിരുന്ന ജ്യേഷ്ഠതുല്യനായ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. 2002 മേയ് മാസത്തിൽ, ഇരുപത്തിരണ്ടാം വയസ്സിൽ കുടുംബഭാരം ചുമന്ന് സൗദിയിൽ എത്തി ആദ്യം ജോലിയിൽ പ്രവേശിച്ചത് മക്കാ ഹറമിെൻറ ചാരത്ത് തലയുയർത്തി നിൽക്കുന്ന ഘടികാരകെട്ടിട നിർമാണത്തിനാവശ്യമായ കോൺക്രീറ്റ് നൽകിയിരുന്ന ബിൻലാദൻ കോൺക്രീറ്റ് സൊല്യൂഷൻ എന്ന റഷ് സൈറ്റിലായിരുന്നു.
മുകളിൽ പറഞ്ഞ ജ്യേഷ്ഠ സുഹൃത്ത്, ഞങ്ങളെല്ലാം സ്നേഹത്തോടെ 'നാലകത്ത്' എന്ന് വിളിച്ചിരുന്ന നിലമ്പൂർ മുക്കട്ട സ്വദേശി നാലകത്ത് അബ്ദുൽറഹ്മാൻ സൈറ്റിലേക്ക് കോൺക്രീറ്റ് എത്തിച്ചേരുന്ന മിക്സർ ഡ്രൈവർ ആയിരുന്നു. ഡേ നൈറ്റ് ഷിഫ്റ്റുകളിൽ ഞങ്ങൾ തൊഴിലെടുത്തു. തൊഴിലിടത്തെ പിരിമുറുക്കങ്ങൾ അൽപം അയയുന്നതും അൽപം ഉല്ലാസം കണ്ടെത്തുന്നതും ഞങ്ങൾ ഒന്നിച്ച് താമസിച്ച പോർട്ടൽ കാബിനിൽ എത്തുമ്പോഴായിരുന്നു. ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച കാലം ഏെതന്ന് ചോദിച്ചാൽ തെല്ലൊന്ന് ആലോചിക്കാതെ തന്നെ പറയാം അമ്പതിനായിരം തൊഴിലാളികൾ ഒന്നിച്ച് താമസിച്ചിരുന്ന ആ മഹത്തായ ലേബർ ക്യാമ്പിനകേത്തതായിരുന്നു എന്ന്.
വല്ലാത്ത വാത്സല്യവും കരുതലും ഒക്കെയായിരുന്നു അബ്ദുൽറഹ്മാൻ കാക്കക്ക് എന്നോട്. രാവിലെ റൂമിൽ നിന്ന് ഒന്നിച്ച് ഇറങ്ങിയിട്ടേ ഉണ്ടാവൂ... എന്നാലും ഉച്ചക്ക് ഫോണിൽ വിളിക്കും, ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കും, വൈകീട്ട് റൂമിൽ എത്താൻ വൈകിയാൽ വിളിച്ചന്വേഷിക്കും. നാട്ടിൽ ലീവിന് പോയാൽ നിത്യേന വിളിക്കും... വല്ലാെത്താരു കരുതൽ! ബാല്യത്തിലും കൗമാരത്തിലും സാമാന്യം മെച്ചപ്പെട്ട രീതിയിൽ ജീവിച്ച അദ്ദേഹം പിതാവിെൻറ കച്ചവടം നഷ്ടത്തിലായി കടം കേറിയ അവസ്ഥയിൽ കുടുംബത്തെ പച്ചപിടിപ്പിക്കാൻ പിച്ചവെക്കുകയായിരുന്നു. കുടുംബത്തെ ഇത്രയേറെ സ്നേഹിച്ച മറ്റൊരു മനുഷ്യനെ ഞാൻ എെൻറ ജീവിതത്തിൽ അധികമൊന്നും കണ്ടിട്ടില്ല. പക്ഷേ, അധികം അവരോടൊപ്പം കഴിയാൻ ആ മനുഷ്യന് ഭാഗ്യമുണ്ടായില്ല.
46ാം വയസ്സിെൻറ ചുറുചുറുക്കിൽ ശ്വാസകോശത്തെ അർബുദം കാർന്നുതിന്ന് കഴിഞ്ഞത് അറിഞ്ഞപ്പോഴേക്ക് വല്ലാതെ വൈകിപ്പോയിരുന്നു. 2014ൽ നാട്ടിലേക്ക് ചികിത്സാർഥം മടങ്ങുമ്പോൾ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് എന്നെ ഫോണിൽ വിളിച്ചു. എപ്പോഴും പറയാറുള്ള ഉപദേശങ്ങൾ വീണ്ടും ഓർമിപ്പിച്ചു. നാട്ടിൽ വരുമ്പോൾ എന്തായാലും വീട്ടിൽ വരണം എന്നു പറഞ്ഞു. ഞാൻ അത്രവേഗം ഒന്നും പടച്ചോൻറടുത്തേക്ക് പോവില്ലെടാ എന്ന് ഒരു ചിരിയോടെ പറഞ്ഞു. റിയാദിലെ ഇപ്പോൾ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് ജോലി മാറി വന്നതിൽ പിന്നെ ഞങ്ങളുടെ സൗഹൃദം ഫോൺവിളിയിലേക്ക് ചുരുങ്ങിയിരുന്നു.
പക്ഷേ, വിധി മറ്റൊന്നായിരുന്നു. 2014 ജൂലൈ 21ന് അദ്ദേഹത്തിെൻറ മരണവാർത്ത എത്തിയപ്പോൾ ഓഫിസിലെ ചാരുകസേരയിൽ സ്തംഭിച്ചിരുന്നുപോയി. കണ്ണുകൾ നനഞ്ഞു. പ്രിയതമ, പറക്കമുറ്റാത്ത മൂന്ന് കുട്ടികൾ, പണിതീരാത്ത വീട്... ഇതൊക്കെയായിരുന്നു അദ്ദേഹത്തിെൻറ സമ്പാദ്യം.
അവധിക്ക് നാട്ടിലെത്തുമ്പോൾ മിക്കപ്പോഴും അദ്ദേഹത്തിെൻറ വീടും ഖബറിടവും സന്ദർശിക്കാറുണ്ട്. ഇന്ന് മക്കളൊക്കെ ദൈവാനുഗ്രഹത്താൽ പഠിച്ചു മിടുക്കന്മാരായി നല്ല നിലയിലായ സന്തോഷം മറ്റൊരു ലോകത്തിരുന്ന് അദ്ദേഹം അറിയുന്നുണ്ടാവും... നിത്യശാന്തി.
അനുഭവമെഴുതൂ, സമ്മാനം നേടൂ
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ.
ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക.
100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും.
വിഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വിഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.