തൂണും തുണയുമായി മാറിയ സൗഹൃദം
text_fieldsജീവിതത്തിെൻറ ഭാവി ഒരു ചോദ്യചിഹ്നമായി നിന്ന കാലത്താണ് പ്രവാസത്തിലേക്ക് പറന്നിറങ്ങിയത്. ആദ്യമായി നാട് വിടുന്ന എെൻറ ജീവിതത്തിൽ പ്രവാസത്തിെൻറ തുടക്കം മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ഒട്ടകത്തെ പോലെയായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്നെ അന്ന് മുതൽ കൈകോർത്ത് ചേർത്തണച്ചു പിടിച്ചത് മെഹബൂബ് കാക്കയെന്ന ഈ മനുഷ്യനായിരുന്നു. എരിയുന്ന മരുഭൂമിയിലെ ഈ കൊടുംചൂടിൽ നാടും വീടും വിട്ട് ജീവിതായുസ്സ് തള്ളിനീക്കാൻ തുടങ്ങിയിട്ട് അദ്ദേഹവും മൂന്ന് പതിറ്റാണ്ടിലേറെയായിരിക്കുന്നു.
അന്ന് ജീവിതം തിരഞ്ഞ് മരുഭൂമിയുടെ അനന്തതയിലേക്ക് നോക്കി നിന്ന എനിക്ക് എല്ലാത്തിലും താങ്ങായി, കരുതലായി കൂടെ നിന്ന് എെൻറ ജീവിതത്തെ താങ്ങിനിർത്തിയ തൂണുകളിലലൊന്നായി മാറുകയായിരുന്നു ആ സൗഹൃദം. അറബിഭാഷ പരിജ്ഞാനവും കച്ചവടത്തിെൻറ ബാലപാഠങ്ങളും പകർന്നുനൽകി ജോലിയും ഭക്ഷണവും ആവശ്യമായ എല്ലാസൗകര്യങ്ങളും വേണ്ടതുപോലെ നൽകി ഉയർച്ചയുടെ പടവുകളിലേക്ക് എെൻറ ജീവിതത്തെ കൈപിടിച്ചു കയറ്റി. ഒാരോ കിതപ്പിലും എനിക്ക് ഉൗർജ്ജം നൽകി. അവസരങ്ങൾ അനവധി ഒരുക്കിനൽകി ജീവിതത്തെ കരുപ്പിടിപ്പിക്കാൻ അദ്ദേഹം ആവുന്നത്ര സഹായിച്ചു.
നീണ്ടകാലം എെൻറ പ്രവാസം തുടരുന്നതും ജീവിതം പച്ചപിടിച്ചതും അദ്ദേഹം നൽകിയ വെള്ളവും വളവും തണലും കൊണ്ടാണ്. ഗൾഫ് കുടിയേറ്റത്തിെൻറ അര നൂറ്റാണ്ട് പിന്നിട്ട ഈ വേളയിലും ഹൃദയത്തെ തൊട്ട് പ്രാർഥനയോടെയല്ലാതെ ഈ സൗഹൃദത്തെ ഓർത്തെടുക്കാനാവില്ല.
ബഷീർ പനക്കൽ, ചെറുമുക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.