കൂടപ്പിറപ്പിനെപ്പോലെ ഒരാൾ
text_fieldsഎവിടുന്നൊക്കെയോ പറന്നിറങ്ങി പലപ്പോഴും ഒരേ ചില്ലയിൽ കൂടുകൂട്ടുന്ന ദേശാടനക്കിളികളാണ് പ്രവാസികൾ. തുടക്കത്തിൽ എല്ലാവരും ഒറ്റപ്പെടൽ അനുഭവിക്കുന്നു.
16 വർഷം നീണ്ട എെൻറ ഗൾഫ് ജീവിതത്തിനിടയിൽ കാണുകയും അറിയുകയും ചെയ്ത ഒരുപാട് സൗഹൃദങ്ങളുണ്ട്. പക്ഷേ, ചില സൗഹൃദങ്ങൾ കൂടപ്പിറപ്പുപോലെ ഹൃദയത്തിലൊട്ടിനിൽക്കും.
അത്തരമൊരു സൗഹൃദമായിരുന്നു എനിക്ക് കിട്ടിയ എറണാകുളത്തുകാരനായ രമേശ് എന്ന സുഹൃത്ത്. മൂന്നു വർഷം മുമ്പാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. ആദ്യ കാഴ്ച തന്നെ ഹൃദയം നിറച്ച ഒരു ചിരിയിൽ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഒരു മറകളുമില്ലാത്ത നിഷ്കളങ്ക സൗഹൃദം. കോവിഡ് എന്നെയും കീഴടക്കിയ കാലത്താണ് ആ സൗഹൃദത്തിെൻറ തണൽ ഞാൻ ഏറെ അനുഭവിച്ചറിഞ്ഞത്. രോഗബാധയുടെ കാലത്ത് വല്ലാതെ ഒറ്റപ്പെട്ടുപോയ സമയങ്ങൾ. അപ്പോഴെല്ലാം ഒരു കാവൽക്കാരനെപോലെ അദ്ദേഹം ഒപ്പംനിന്നു.
അടുത്തുവരാൻ പോലും ആരും ഭയക്കുന്ന സമയം. നീ ഒന്നുകൊണ്ടും പേടിക്കണ്ട. ഞങ്ങൾ ഒപ്പമുണ്ട്. അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അത് കേവലം ഒരു വാക്കായിരുന്നില്ല. എനിക്ക് ഏറ്റവും നല്ല ഭക്ഷണങ്ങൾ സമയാസമയങ്ങളിൽ അദ്ദേഹം എത്തിച്ചുതന്നു. ഒറ്റക്കല്ലെന്ന് തോന്നാൻ അദ്ദേഹത്തിെൻറ ഇടക്കിടക്കുള്ള വിളികൾ മതിയായിരുന്നു. കോവിഡിെൻറ പിടിയിൽനിന്ന് ഞാൻ മുക്തനായി എത്തുേമ്പാൾ എന്നെക്കാൾ ആകാംക്ഷയോടെ എന്നെ സ്വീകരിക്കാൻ അദ്ദേഹം കാത്തുനിന്നിരുന്നു. ഞങ്ങളുടെ കൂടെയുള്ളവരെയെല്ലാം വാക്സിൻ എടുക്കാൻ കൊണ്ടുപോയത് അദ്ദേഹമായിരുന്നു.
അതെല്ലാം പാതിരാത്രിയിലോ അതിരാവിലേയൊ ആയിരുന്നു. അതൊന്നും അദ്ദേഹത്തെ തടഞ്ഞില്ല. ഏതു സമയത്തും മറ്റുള്ളവരുടെ സഹായത്തിന് അദ്ദേഹം സദാ സജ്ജമായിരുന്നു. സ്വന്തം കാര്യങ്ങൾ പറഞ്ഞ് അദ്ദേഹം മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു അവസരവും പാഴാക്കിയിരുന്നില്ല.
എനിക്ക് കോവിഡ് വാക്സിൻ അപ്പോയിൻറ്മെൻറ് കിട്ടിയത് പുലർച്ച നാലരക്കാണ്. ഒരു മടിയുമില്ലാതെ ആ സമയത്ത് അദ്ദേഹമെത്തി എന്നെ കൊണ്ടുപോയി. എനിക്കു മാത്രമല്ല അദ്ദേഹത്തിെൻറ ചുറ്റുമുള്ള എല്ലാവരിലും അദ്ദേഹം ഈ നന്മ പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
അദ്ദേഹത്തെക്കുറിച്ച് പറയാതെ പ്രവാസത്തിലെ എെൻറ സൗഹൃദസ്മരണകൾ പൂർത്തിയാകുകയില്ലല്ലോ. പ്രവാസം അവസാനിപ്പിച്ച് ഞാൻ മടങ്ങിയാലും ഈ സൗഹൃദ സുഗന്ധം എന്നിൽ നിന്ന് മാഞ്ഞുപോവുകയില്ല, ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.