സുഹൃത്തിെൻറ വില മനസ്സിലാകും നേരം
text_fields1996 ജൂൺ 26ന് പ്രയാണമാരംഭിച്ച എെൻറ പ്രവാസത്തിൽ, ദേശഭാഷ വ്യത്യാസമില്ലാതെ ഒരുപാട് സുഹൃദ്ബന്ധങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും അതിൽ നാലഞ്ച് വ്യക്തികളാണ് ഒരിക്കലും മറക്കാനാവാത്ത ഹൃദയമടുപ്പമുള്ളവരായി മാറിയത്.
അതിൽ വളരെയേറെ സ്വാധീനിച്ച ആളാണ് മഖ്ബൂൽ പോണ്ടിച്ചേരി. 1998 മുതൽ ഞാനും അവനും ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണെങ്കിലും എന്നെക്കാൾ രണ്ടുമാസം സീനിയോറിറ്റി അവനായിരുന്നു. തുടക്കംമുതലേ എനിക്കുവേണ്ടി എല്ലാസഹായങ്ങളും ചെയ്തുതന്ന് എന്നെ ഒരനുജനെ പോലെ സ്നേഹിച്ചു. ഞങ്ങൾ റൂമിലും ഒന്നിച്ചായിരുന്നു.
വർഷങ്ങൾ കടന്നുപോയി... ഞങ്ങൾ രണ്ടാളുടെയും കുടുംബങ്ങൾ ഇവിടെയെത്തി, ഞങ്ങളുടെ സ്നേഹത്തിെൻറ ആഴം കുടുംബത്തിലേക്കും ആഴ്ന്നിറങ്ങി, പിന്നെ ഞങ്ങൾ ഒറ്റക്കുടുംബമായി, എന്തിനും ഏതിനും എല്ലാവരുമൊന്നിച്ച്...
പതിവുപോലെ ഒരു വ്യാഴാഴ്ച രാത്രി കുടുംബസമേതം റിയാദിലെ പാർക്കിൽ പോയി. മോളുടെ ജന്മദിനാഘോഷം പാർക്കിലാക്കാമെന്ന് കരുതി. മക്കൾ എല്ലാവരും കൂടി കളിച്ചുകൊണ്ടിരിക്കെ ഒരു സ്ത്രീ മോളുടെ വള ൈകയിൽനിന്നും ഊരി കൊണ്ടുപോയി. അവൾ പേടിച്ചുവിറച്ചുവന്നു പറഞ്ഞപ്പോഴേക്കും സ്ത്രീ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. അവിടം സുരക്ഷിതമെല്ലെന്ന് കരുതി വിട്ടുപോകാൻ ഒരുങ്ങവേ വീണ്ടും ആ സ്ത്രീ വന്നു വേറെ ഒരു കുട്ടിയുടെ ആഭരണം മോഷ്ടിക്കുന്നത് ൈകയോടെ ആരൊക്കെയോ പിടിച്ചു... ബഹളംകേട്ട് സെക്യൂരിറ്റിയും അവിടെയെത്തി. ഞങ്ങളും കാര്യങ്ങൾ ബോധിപ്പിച്ചു. സെക്യൂരിറ്റി ഞങ്ങളെ എല്ലാവരെയും കൂട്ടി അതേ പാർക്കിലെ സെക്കൻഡ് ഗേറ്റിലുള്ള മുത്വവ്വ ഓഫിസിലെത്തിച്ചു.
അവിടെ ചെന്നപ്പോൾ, ഇതുപോലെ മോഷണക്കേസുകൾ പലത് അവിടെ എത്തിയിരിക്കുന്നു... എന്നെ വിളിപ്പിച്ച് കാര്യങ്ങളെല്ലാം അന്വേഷിച്ചു... അപ്പോഴേക്കും സമയം രാത്രി ഏകദേശം 11.30 ആയിട്ടുണ്ട്. ഇനി അവിടെ കുടുംബവുമായി നിൽക്കുന്നത് അത്ര ശരിയാവില്ലെന്ന് കരുതി സുഹൃത്ത് മഖ്ബൂൽ അവരെയെല്ലാം വീട്ടിൽ കൊണ്ടാക്കി. അവരോട് കാര്യങ്ങളെല്ലാം സാഹചര്യത്തിനനുസരിച്ച് പറഞ്ഞുകൊടുത്ത് സമാധാനിപ്പിച്ചു. ഒരു ആത്മാർഥ സുഹൃത്തിെൻറ സേവനം അന്ന് ഞാൻ മനസ്സിലാക്കി. പിന്നീടാണവിടെ ജോലിചെയ്യുന്ന ബംഗാളി പയ്യൻ എന്നോട് ചിലകാര്യങ്ങൾ പറഞ്ഞത്. അവിടെന്നങ്ങോട്ട് ഒരു സംഭവബഹുലമായ സീൻ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഭാഗ്യവശാൽ ജീവഹാനി സംഭവിക്കാതെ ഞാൻ രക്ഷപ്പെട്ടു...
അതിനുശേഷം ആ പാർക്കിലേക്ക് ഇന്നുവരെ ഞാനും കുടുംബവും പോയിട്ടില്ല. അന്ന് എനിക്കുവേണ്ടി അസമയത്തുപോലും എല്ലാനിലക്കും എന്നെ സഹായിച്ച എെൻറ ആത്മസുഹൃത്തായ മഖ്ബൂൽ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും എന്നും എെൻറ ഹൃദയത്തിലുണ്ട്. ആ ബന്ധം അവരുടെ കുടുംബവുമായി ഇന്നും നിലനിർത്തിപ്പോരുന്നു. പ്രതിസന്ധിഘട്ടത്തിൽ നമ്മെ സഹായിക്കുന്ന ആരെയും നമുക്കൊരിക്കലും മറക്കാൻ പറ്റില്ല. തനിച്ചാകുമ്പോഴാണ് നമ്മൾ പലപ്പോഴും നഷ്ടപ്പെട്ടവരെ കുറിച്ചോർക്കുന്നത്... ആ നഷ്ടത്തിെൻറ വില മനസ്സിലാക്കുകയും ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.